കവിയൂർ : ശാസ്തങ്കൽ-വാക്കേക്കടവ്-ഉത്ഥാനത്തുപടി പാതയുടെ പണികൾക്ക് ടെൻഡറായി. പ്രധാനമന്ത്രിയുടെ പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പണിയാണ്. ഇതിന് സംസ്ഥാന സർക്കാരിന്റെ അനുമതി നേരത്തേ ലഭിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ പദ്ധതിയായതിനാൽ അവിടെനിന്നുള്ള അനുമതി വേണമായിരുന്നു. ഇക്കാര്യത്തിൽ കാലതാമസം നേരിടുന്ന കാര്യം കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ ഒരുമാസം മുമ്പേ മുൻകേന്ദ്രമന്ത്രി വി.മുരുളിധരന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തുടർന്നാണ് കേന്ദ്രത്തിൽനിന്നുള്ള ഭരണാനുമതി ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. മൂന്നാഴ്ച മുമ്പേ ഭരണാനുമതി ലഭിച്ച പണികളുടെ തുടർനടപടികൾ പൂർത്തിയാക്കി ടെൻഡർ ചെയ്‌തതായി ജില്ലാ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജീനിയർ അറിയിച്ചു. നാലുകോടി ഏഴുലക്ഷം രൂപയുടെ പുനരുദ്ധാരണമാണ് നടത്തുക. വാക്കേക്കടവ് പാതയിൽ പനയാമ്പാല തോടിന് കുറെകയുള്ള പാലം പുതുക്കി പണിയും. നാലു കലുങ്കുകളും നിർമിക്കും. ഉത്ഥാനത്തുപടി ഭാഗത്തേക്ക് പോകുന്ന വഴിയിൽ മുണ്ടിയപ്പള്ളി ഭാഗത്തെ കയറ്റവും കുറയ്ക്കും. കവിയൂർ-കല്ലൂപ്പാറ-കുന്നന്താനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1