മലപ്പുറം : കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് ആരോപണമുന്നയിച്ച പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ട് അതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വ്യക്തമാക്കി. അതിന് കഴിയില്ലെങ്കില്‍ അദ്ദേഹം നാര്‍ക്കോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നുപറയണമെന്നും സത്താര്‍ പന്തല്ലൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കില്‍ അദ്ദേഹം നാര്‍കോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കില്‍ ഈ വിഷ സര്‍പ്പത്തെ പിടിച്ച് കൂട്ടിലടക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.