തിരുവനന്തപുരം : ദേവികുളം എംഎൽഎ എ. രാജ സ്പീക്കറുടെ ചേംബറിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മേയ് 24ന് നടത്തിയ സത്യപ്രതിജ്ഞയിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണിത്. ദൈവനാമത്തിലെന്നോ സഗൗരവമെന്നോ തമിഴിൽ ചെയ്ത സത്യപ്രതിജ്ഞയിൽ ഉൾപ്പെട്ടിരുന്നില്ല.
അതേസമയം എ.രാജ തെറ്റായി പ്രതിജ്ഞ ചെയ്ത് അഞ്ചു ദിവസം സഭയിൽ തുടർന്നത് ക്രമപ്രകാരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിന്നീട് ചൂണ്ടിക്കാട്ടി. സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തതും ക്രമപ്രകാരമല്ല. ചട്ടങ്ങൾ പരിശോധിച്ച് റൂളിങ് നൽകാമെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.