പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും നടപടികളും വ്യക്തമാക്കണം ; ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കില്‍ത്താനില്‍ അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും സ്വീകരിച്ച നടപടികളും വ്യക്തമാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ലക്ഷദ്വീപ് അധികൃതരുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ജനാധിപത്യ വിരുദ്ധമായ പോലീസ് നടപടികള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ്  ഹൈക്കോടതി ഇടപെടല്‍.

പ്രതിഷേധക്കാരെ നോട്ടിസ് നല്‍കി ചോദ്യം ചെയ്ത് കൂടേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. അതേ സമയം ദ്വീപില്‍ പോലീസിനെതിരെ ഒരു പരാതിയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിനായി ഹാജരായ അഭിഭാഷകന്‍ മറുപടി നല്‍കി. ഇന്റലിജന്‍സ് വിവരശേഖരണം നടക്കുന്നുണ്ടെന്നും അത് തടയാനാകില്ലെന്നും ലക്ഷദ്വീപ് സ്റ്റാന്‍ഡിംഗ് കോണ്‍സലും നിലപാടെടുത്തു. അറസ്റ്റിലായവര്‍ കസ്റ്റഡി പീഡനം ആരോപിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ നിലപാടെടുത്തു. ഹരജി അടുത്തയാഴ്ച പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...