Friday, March 14, 2025 10:20 pm

ലഹരിയില്ല ജീവിതമെന്ന് ‘സത്യശീലന്‍’, കൈകോര്‍ത്ത് കാണികള്‍ ; ലഹരിക്കെതിരെ സന്ദേശം പകര്‍ന്ന് പാവനാടകം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ‘സത്യശീലന്‍’ സത്യംമാത്രമേ പറയൂ. അതും സ്വന്തം ജീവിതത്തെക്കുറിച്ച്. പക്ഷെ പറയാതെ പറഞ്ഞതൊന്നുണ്ട്, ലഹരിയല്ല ജീവിതം. കലക്‌ട്രേറ്റിന്റെ നടുമുറ്റത്ത് ലഹരിമുക്തി സന്ദേശപ്രചാരണത്തിനായി ജില്ലാ ഭരണകൂടവും എക്‌സൈസ് വകുപ്പും ചേര്‍ന്നൊരുക്കിയ പാവനാടകത്തിലാണ് സത്യശീലന്റെ ദുരന്തം സന്ദേശമായി മാറിയത്. കൊല്ലം ഹാഗിയോസാണ് വാഹനത്തില്‍ പാവനാടകം അവതിപ്പിച്ചത്. ജോമോന്‍ ഹാഗിയോസിന്റെ കരവിരുതാണ് നാടകമായത്. ലഹരി വിമോചനത്തിനായുള്ള എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനത്തിനൊപ്പം നാടാകെ ചേരണമെന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ച വിമുക്തി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. മയക്കുമരുന്ന് വ്യാപനസാഹചര്യം എന്തുവിലകൊടുത്തും ചെറുക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ വ്യക്തമാക്കി.

ലഹരിക്കെതിരായ സന്ദേശം വീടുകളില്‍ നിന്ന് തുടങ്ങണമെന്നും ഓര്‍മിപ്പിച്ചു.
ജില്ലയിലെ 13 വേദികളില്‍ ലഹരിവിരുദ്ധ പാവനാടകം അരങ്ങേറുമെന്ന് അധ്യക്ഷനായ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. റോബര്‍ട്ട് പറഞ്ഞു. എഡിഎം ബി. ജ്യോതി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അംഗം സജീവ് കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഫിനാന്‍സ് ഓഫീസര്‍ കെ. ജി ബിനു, വിമുക്തി ജില്ലാ മാനേജര്‍ എസ് സനില്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അയൂബ് ഖാന്‍, പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു

0
കണ്ണൂര്‍: കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍...

കണ്ണൂര്‍ തളിപ്പറമ്പില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 23 കാരി അറസ്റ്റിൽ

0
കണ്ണൂര്‍ : തളിപ്പറമ്പില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 23 കാരി...

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ ആ പ്രദേശത്തെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി...

0
മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ ആ പ്രദേശത്തെ പാർട്ടി നേതാക്കൾ...

ഇ കെവൈസി ചെയ്യാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍

0
ദേശീയ ഭക്ഷ്യ ഭദ്രത പദ്ധതിയിലുള്‍പ്പെട്ട മുന്‍ഗണനാ കാര്‍ഡുകളില്‍ ഇ കെവൈസി ചെയ്യാത്തവര്‍ക്ക്...