പത്തനംതിട്ട : അന്തരിച്ച ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി എല്ലാവര്‍ക്കും മാതൃകയായ പരിണിത പ്രജ്ഞനായിരുന്ന നേതാവായിരുന്നുവെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. അഡ്വ. സതീഷ് ചാത്തങ്കരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാവ്, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകന്‍, അഭിഭാഷകന്‍ എന്നീ നിലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച സതീഷ് ചാത്തങ്കരിയുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്നെന്നും അദ്ദേഹത്തിന്‍റെ സ്മരണകള്‍ എന്നും നിലനില്‍ക്കുമെന്നും പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, രാജേഷ് ചാത്തങ്കരി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.