പത്തനംതിട്ട : ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിച്ച് കേന്ദ്ര സർക്കാരിനോട് പിണറായി സർക്കാർ മൽസരിക്കുന്നുവെന്ന് സതീഷ് കൊച്ചു പറമ്പിൽ. ഇലട്രിസിറ്റി ചാർജ് വർദ്ധനവിൽ പ്രധിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കെ എസ് ഇ ബി പത്തനംതിട്ട സെക്ഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യ ഘടകമായ പെട്രോളിയം പാചക വാതക ഉത്പന്നങ്ങൾക്ക് കേന്ദ്രം അടിക്കടി വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുമ്പോൾ ഇവിടെ കേരള സർക്കാർ വൈദ്യുതി നിരക്ക് അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക് പ്രസിഡന്റ് അബ്ദുൾ കലാം ആസദ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി സി അംഗം പി മോഹൻ രാജ്, യു ഡി എഫ് ജില്ല കൺവീനർ എ ഷംസുദ്ദീൻ,
ഡി സി സി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ കെ ജാസിം കുട്ടി, സിന്ധു അനിൽ, ജോൺസൺ വിളവിനാൽ, റോഷൻ നായർ , സുനിൽ എസ് ലാൽ , ജെറി മാത്യു സാം , മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, സജി അലക്സാണ്ടർ, രമേശ് കടമ്മനിട്ട, ജേക്കബ് ശമുവേൽ, വർഗ്ഗീസ് മാത്യു, ജോമോൻ കോഴഞ്ചേരി, രജനി പ്രദീപ്, എ ഫറൂഖ്, ശ്രീകാന്ത് കളരിക്കൽ, ലീബ ബിജി, സജി കെ സൈമൺ, അജിത് മണ്ണിൽ, നഹാസ് പത്തനംതിട്ട, അജി അലക്സ്, സി കെ അർജുനൻ, രാജു നെടുവേലി മണ്ണിൽ, എ അഷ്‌റഫ്, ഷാനവാസ്പെരിംഗമല, അഖിൽ അഴൂർ, അജി മോൻ നാരങ്ങാനം,സജനി മോഹൻ, ഫിലിപ്പ് അൻജാനി, സത്യൻ നായർ, ബിനു മൈലപ്ര , ആൻസി തോമസ്, മേഴ്സി ശമുവേൽ, ആനി സജി, ശമുവേൽ കുഴിക്കാല, ഫാത്തിമ്മ സുലൈമാൻ, ജോസ് കൊടുന്തറ, അശോകൻ പത്തനംതിട്ട, ലൂയിസ് കുമ്പഴ, സുനിൽ മാത്യൂ, ശ്രീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.