തിരുവല്ല : പാവപ്പെട്ടവരുടെ പണം ഉപയോഗിച്ച് പടുത്തുയർത്തിയ സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്ഥ്യത തകർക്കുന്നത് സിപിഎം ആണെന്ന് ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ ബാങ്ക് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര ദുർവിനിയോഗം നടത്തിയും ഗുണ്ടകളെ ഉപയോഗിച്ച് സിപിഎം പിടിച്ചെടുത്ത സഹകരണ സംഘങ്ങൾ തകർച്ചയുടെ വക്കിലാണ്. കേരള സഹകരണ വകുപ്പ് നിയമം 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞ വായ്പ ക്രമക്കേടും കെട്ടിട നിർമാണ അഴിമതിയും തെളിയിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പോൾ തോമസ് അധ്യക്ഷത വഹിച്ചു.
ഡി. സി. സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സതീഷ് ചാത്തങ്കരി, ജേക്കബ് പി ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌മാർ വിശാഖ് വെൺപാല, ജിജോ ചെറിയാൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് നേതാക്കൾ ആർ ജയകുമാർ, ജിനു തോമ്പുകുഴി, കെ സി തോമസ്, വി.എം സദാശിവൻ പിള്ള, ക്രിസ്റ്റഫർ ഫിലിപ്പ്, മഹിളാ കോൺഗ്രസ് ഭാരവാഹികൾ ബിന്ദു കുഞ്ഞുമോൻ, ശില്പ സൂസൻ തോമസ്, ശാന്തി പ്രസാദ്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് കോവൂർ, രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി, നെബു കോട്ടക്കൽ, സജി എം മാത്യു, സേവാദൾ സംസ്ഥാന ഭാരവാഹികൾ എ. ജി ജയദേവൻ, കൊച്ചുമോൾ പ്രദീപ്, വർക്കി സാമുവേൽ, സാബു കണ്ണാട്ടിപ്പുഴ, റോയ് വർഗീസ്, ടോണി ഇട്ടി, പ്രേം രാജ്, എൽദോസ് തോമസ്, ഉണ്ണികൃഷ്ണൻ നായർ, മാത്തുക്കുട്ടി പുതിയാറ, തങ്കപ്പൻ എ കെ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033