ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്ററ്റിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി പത്തു ദിവസം നീണ്ടു നിന്ന പരിപാടികൾ സംഘടിപ്പിച്ചു. പോഷകക്കുറവ് പരിഹരിക്കുവാനും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുവാനുമുള്ള ബോധവത്കരണം പൊതുജനങ്ങൾക്ക് നൽകുവാനുള്ള ലക്ഷ്യത്തെ മുൻനിർത്തിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചിട്ടയായ ജീവിത ശൈലി പാലിയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിവിധ രോഗങ്ങളുടെ ചികിത്സയിലും നിയന്ത്രണത്തിലും പോഷകസമ്പുഷ്ടമായ ഭക്ഷണരീതിക്കുള്ള പ്രാധാന്യത്തെക്കുറിച്ചും വിദഗ്ദ്ധർ ക്ലാസ്സുകൾ നയിച്ചു.

ദേശീയ പോഷകാഹാര മാസത്തിന്റെ ഈ വർഷത്തെ മൂന്ന് പ്രമേയങ്ങൾ മുൻ നിർത്തിയാണ് ബോധവത്കരണ ക്ലാസ്സുകൾ നടന്നത്. സുപോഷിത് ഭാരത് അഥവാ പോഷകക്കുറവ് നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ബോധവത്കരണം, സാക്ഷർ ഭാരത് അഥവാ കുട്ടികളുടെ പോഷണവും പഠനവും സുശക്ത് ഭാരത് അഥവാ സ്ത്രീ ശാക്തീകരണം, പുരുഷ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, സ്വയം പര്യാപ്തത നേടാൻ പ്രേരിപ്പിച്ച് സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നിവയായിരുന്നു ഈ വർഷം ദേശീയതലത്തിലെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.ഇതിനോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ചടങ്ങ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ സൂപ്രണ്ട് പ്രൊഫ. ഡോ. ജോംസി ജോർജ്, എൻ ആർ സി – എൻ സി ഡി എക്സി. ഡയറക്ടർ ജോൺസൺ ജെ ഇടയാന്മുള, ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം മേധാവി ജ്യോതി എസ് കൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രമേഹം നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രമേഹ രോഗികൾ അവലംബിക്കേണ്ട ഭക്ഷണരീതിയെക്കുറിച്ചും ബിലീവേഴ്സ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് പ്രൊഫ. ഡോ. അനുലേഖ മേരി ജോൺ, പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ഡയറ്റീഷ്യൻ അശ്വതി ഗോപൻ എന്നിവർ വിവരിച്ചു. പോഷകസമ്പുഷ്ടമായ ആഹാരവും പോഷക സ്രോതസ്സുകളും പരിചയപ്പെടുത്തിയ ന്യൂട്രീ ഫുഡ് കോർട്ടിലെ രുചികരമായ വിഭവങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിൽ ദുരൂഹത ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കണ്ണൂർ : വാണിയപ്പാറ ഇൻഫൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ ഒരു കല്ലറയ്ക്കുള്ളിൽ...

കേരള എൻ.ജി.ഒ അസോസിയേഷൻ ആഹ്ളാദ പ്രകടനം നടത്തി

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിക്കുമെന്ന് ഉറപ്പ്...

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ഇടംപിടിച്ച് തിരുവല്ലയുടെ വികസന പദ്ധതികള്‍

0
തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന കുതിപ്പിന് കരുത്തേകാന്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച...

‘മിഷൻ സമുദ്ര’ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തകർക്കും : സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഐക്യവേദി

0
തിരുവനന്തപുരം : കേരള ബജറ്റിൽ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതികൾ പരമ്പരാഗത...