തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുകളുള്ളത്. സ്വകാര്യ ബസുകള്‍ ഓടില്ല. കെഎസ്‌ആര്‍ടിസി പരിമിത സര്‍വീസുകള്‍ മാത്രമാണുണ്ടാവുക. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും. നിര്‍മ്മാണമേഖലയില്‍ ഉള്ളവര്‍ക്ക് മുന്‍കൂട്ടി പോലീസ് സ്റ്റേഷനില്‍ അറിയിച്ച് പ്രവര്‍ത്തിക്കാം.
ലോക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. വ്യാപനം പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനാല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല. ഈ ആഴ്ച്ചയില്‍ തിങ്കളൊഴികെ കഴിഞ്ഞ 8 ദിവസങ്ങളിലും ടിപിആര്‍ പത്തിന് മുകളില്‍ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന തീരുമാനം.