കോട്ടയം : സിൽവർ ലൈനെതിരായ പ്രതിരോധത്തിൽ സ്ഥിരം സമരപ്പന്തൽ തീർത്ത മാടപ്പള്ളിയിലെ സത്യാഗ്രഹം മുന്നൂറാം ദിവസത്തിലേക്ക്. 22 ഏപ്രിൽ 20 – നാണ് സ്ഥിരം സമരപ്പന്തൽ ഒരുക്കി സത്യാഗ്രഹം ആരംഭിച്ചത്. 300-ാം ദിവസമായ ഫെബ്രുവരി 13ന് തിങ്കളാഴ്ച പ്രതിരോധ സമരത്തിന് നേതൃത്വം നൽകുന്ന മുൻ എം.എൽ. എ യും കേരള കോൺഗ്രസ് വൈസ് ചെയർമാനുമായ ജോസഫ് എം. പുതുശ്ശേരി ഉപവാസ സത്യാഗ്രഹം നടത്തും. മഞ്ഞക്കുറ്റി സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ പ്രതിരോധിച്ചതിന്റെ പേരിൽ 22 മാർച്ച് 17ന് പോലീസ് നടത്തിയ അതിക്രമത്തിന് പുതുശ്ശേരിയും വിധേയനായിരുന്നു.
ഫെബ്രുവരി 13-ന് രാവിലെ 10 മണിക്ക് യു.ഡി. എഫ്. കൺവീനർ എം. എം. ഹസ്സൻ ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിക്കും. വിവിധ കക്ഷി നേതാക്കളും പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകരും സമരസമിതി സംസ്ഥാന നേതാക്കളും പങ്കെടുക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും.
സിൽവർ ലൈനു വേണ്ടി സർവ്വേ നമ്പർ ഉൾപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കുക, മഞ്ഞ കുറ്റിയിടൽ പ്രതിരോധിച്ചതിന്റെ പേരിൽ നിരപരാധികളായ ഭൂ ഉടമകളുടെ മേൽ അന്യായമായി ചാർജ് ചെയ്ത കേസ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെയും സത്യാഗ്രഹവും മറ്റു സമരപരിപാടികളും തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നൽകുവാനായി ഒരുകോടി ഒപ്പ് ശേഖരണം സംസ്ഥാനത്തുടനീളം നടന്നുവരികയുമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033