കേരളത്തില്‍ 12 റെയില്‍വേ മേല്‍പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റെയില്‍വേ ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലെത്താനൊരുങ്ങി കേരളം. ഇതിനോടനുബന്ധിച്ച് ചരിത്രത്തില്‍ തന്നെ ആദ്യമായി 12 റെയില്‍വേ മേല്‍ പാലങ്ങള്‍ തുറക്കാന്‍ പോകുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ പദ്ധതികള്‍ റിവ്യൂ ചെയ്യുന്നതിനായി മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തിയാകുന്ന നാല് റെയില്‍വേ മേല്‍പ്പാലങ്ങള്‍ മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യും. താനൂര്‍ – തെയ്യാല, കൊടുവള്ളി– തലശ്ശേരി, വാടാനക്കുറിശ്ശി, ചിറയിന്‍ കീഴ് റെയില്‍വേ മേല്‍പ്പാലങ്ങളാണ് മെയ് മാസത്തില്‍ തുറക്കുക. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനോടകം എട്ട് റെയില്‍വേ മേല്‍പാലങ്ങള്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു.

മെയ് മാസം നാല് റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതോടുകൂടി കേരളത്തില്‍ പൂര്‍ത്തിയാകുന്ന റെയില്‍വേ മേല്‍പ്പാലങ്ങളുടെ എണ്ണം 12 ആകും. ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലൂടെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ ഇത്രയേറെ റെയില്‍വേ മേല്‍പാലങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പുരോഗമിക്കുന്ന റെയില്‍വേ മേല്‍പാലങ്ങളുടെ പുരോഗതി എല്ലാ മാസവും പ്രത്യേകം റിവ്യൂ ചെയ്തു വരുന്നുണ്ടെന്നും പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മറ്റ് റെയില്‍വേ മേല്‍പാലങ്ങളും വേഗത്തില്‍ തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...