സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌​ കത്തിയ അപകടത്തില്‍ മലയാളിയുള്‍പ്പെടെ നാല്​​ പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്​: സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌​ കത്തിയ അപകടത്തില്‍ മലയാളിയുള്‍പ്പെടെ നാല്​​ പേര്‍ മരിച്ചു. ഒരാള്‍ക്ക്​ പരിക്കേറ്റു.

റിയാദില്‍ നിന്ന്​ 300 കിലോമീറ്റര്‍ അകലെ ദവാദ്​മിക്ക്​ സമീപം വ്യാഴാഴ്​ച വൈകീട്ടാണ് മൂന്ന്​ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌​​ അപകടമുണ്ടായത്​. കൊല്ലം കൊട്ടാരക്കര ആയൂര്‍ വട്ടപ്പാറ സ്വദേശി ജംഷീര്‍ (28) ഉള്‍പ്പെടെ നാലുപേരാണ്​ മരിച്ചത്​.

രണ്ട്​ സ്വദേശി പൗരന്മാരും മറ്റൊരു രാജ്യക്കാരനുമാണ്​ മരിച്ച മറ്റുള്ളവര്‍. മലയാളിയായ സുധീര്‍ പരിക്കേറ്റ്​ ആശുപത്രിയില്‍ ചികിത്സയിലാണ്​. റിയാദ്​ – ദവാദ്​മി റോഡില്‍ ദവാദ്​മി പട്ടണം എത്തുന്നതിന്​ 60 കിലോമീറ്റര്‍ മുമ്പ്​ ലബ്​ക എന്ന സ്ഥലത്ത് വെച്ചാണ്​​ സെയില്‍സ്​ വാനും പിക്കപ്പ്​ വാനും ട്രെയ്​ലറും കൂട്ടിയിടിച്ചത്​.​

ഇടിയുടെ ആഘാതത്തില്‍ മൂന്ന്​ വാഹനങ്ങള്‍ക്കും തീപിടിക്കുകയായിരുന്നു. പച്ചക്കറി കടയില്‍ സെയില്‍സ്​മാനായ മരിച്ച ജംഷീര്‍ റിയാദില്‍ നിന്ന് ദവാദ്മിയിലേക്ക് വാനില്‍ പച്ചക്കറി കൊണ്ടുവരികയായിരുന്നു‍.

ജംഷീറിന്റെ സഹപ്രവര്‍ത്തകനാണ്​ പരിക്കേറ്റ സുധീര്‍. ഇദ്ദേഹവും ഈ വാനില്‍ ഒപ്പമുണ്ടായിരുന്നു. അപകടമുണ്ടായപ്പോള്‍ ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണ്​ അപകടത്തിന്റെ തുടക്കം.

ഈ ബഹളത്തിനിടെ പിന്നില്‍ നിന്നെത്തിയ ട്രെയ്‌ലറുമായി ജംഷീറിന്റെ വാന്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ തല്‍ക്ഷണം കത്തിയമരുകയായിരുന്നു. പോലീസും സിവില്‍ ഡിഫന്‍സും റെഡ്ക്രസന്‍റുമെത്തി മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജംഷീര്‍ പുതിയ വിസയില്‍ ആറു മാസം മുമ്പാണ് ദവാദ്മിയില്‍ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...