Wednesday, May 29, 2024 11:15 am

ഉംറ വിസയില്‍ രാജ്യത്തേക്ക് വരുന്നവര്‍ക്ക് നിർദേശവുമായി സൗദി അറേബ്യ

For full experience, Download our mobile application:
Get it on Google Play

ദുബായ്: ഉംറ വിസയില്‍ രാജ്യത്തേക്ക് വരുന്നവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ ഈ വിസ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സൗദി ഹജ്ജ് മന്ത്രാലയം. സന്ദര്‍ശകര്‍ അവരുടെ വിസ വ്യവസ്ഥകള്‍ പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. വിസ കാലഹരണപ്പെടുന്നതിന് മുമ്പ് തിരികെ പോകണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് വിവരം പങ്കുവെച്ചത്. ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂണ്‍ രണ്ട് മുതല്‍ 20വരെ മക്കയിലോ മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ഇത്തരം ആളുകളെ കണ്ടെത്തിയാൽ 10,000 റിയാലായിരിക്കും പിഴ ഈടാക്കുക.

കുറ്റം ആവർത്തിക്കുന്നവരിൽ നിന്ന് 100,000 റിയാൽ വരെ പിഴ ഈടാക്കും. ഈ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാടുകടത്താനും സൗദി അറേബ്യയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്കാനും സാധ്യതയുണ്ട്. കൂടാതെ, നിയമലംഘകരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർ പിടിക്കപ്പെട്ടാൽ ആറ് മാസം വരെ തടവും 50,000 റിയാൽ പിഴ ഈടാക്കും. അവരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരിങ്ങരയിലെ വെള്ളക്കെട്ട്: പരിഹാരശ്രമം തുടങ്ങി

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് മുന്നിലും മൂവിടത്തിൻപടിയിലും അതിരൂക്ഷമായ വെള്ളക്കെട്ടിന്...

വൃത്തിഹീനം, പരിപാലനം മോശം ; കെഎസ്ആർടിസി കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പുകാര്‍ക്കെതിരെ നടപടി

0
തിരുവനന്തപുരം: കെഎസ്ആർടിസി യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുള്ള കരാർ ഉടമയ്‌ക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം.ബസ്റ്റാൻഡുകളിലെ...

വരാപ്പുഴയിൽ അച്ഛനും നാല് വയസുകാരനായ മകനും തൂങ്ങി മരിച്ച നിലയിൽ

0
കൊച്ചി: കൊച്ചി വരാപ്പുഴയിൽ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 അബുദാബിയിൽ ;...

0
അബുദാബി : ഈ വർഷത്തെ തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കം ഐ ഐ...