Saturday, May 3, 2025 10:13 am

പ്രവാസികള്‍ക്ക് ആശ്വാസം ; ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് നീട്ടാന്‍ സൗദി അറേബ്യ

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഉടമയടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമ്മേളനത്തിന്റെതാണ് തീരുമാനം. നേരത്തെ നീട്ടി നല്‍കിയ കാലാവധി ഫെബ്രുവരി 25 ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. ഇത് ലക്ഷക്കണക്കിന് വിദേശികളടക്കമുള്ള തൊഴിലാളികള്‍ക്കും സ്വദേശി വാണിജ്യ സംരംഭകര്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ്. വിദേശി ജീവനക്കാരുടെ പ്രതിമാസ വര്‍ക്ക് പെര്‍മിറ്റ് ഫീസാണ് ലെവി. ഇത് അടയ്ക്കുന്നതില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കിയ തീരുമാനം അടുത്തൊരു മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയത് ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചക്കും തൊഴില്‍ വിപണിയില്‍ അവയുടെ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങളുടെ എണ്ണം എകദേശം 12.6 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

ഉടമയടക്കം ആകെ ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇളവ്. ഇത് നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഒമ്പതോ അതില്‍ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനത്തില്‍ തൊഴിലുടമ അതിലെ ജീവനക്കാരനാകുകയും സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് വിദേശി ജീവനക്കാര്‍ക്കാണ് ലെവി ഇളവ് ലഭിക്കുന്നത്. എന്നാല്‍ തൊഴിലുടമക്ക് പുറമെ മറ്റൊരു സൗദി പൗരന്‍ കൂടി സ്ഥാപനത്തിലുണ്ടാകുകയും ഇരുവരും സോഷ്യന്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ നാല് വിദേശി ജോലിക്കാര്‍ക്ക് ലെവിയില്‍ ഇളവ് ലഭിക്കും. ഒരു സ്ഥാപനത്തില്‍ ലെവിയില്‍ നിന്ന് ഒഴിവാക്കാവുന്ന പരമാവധി വിദേശി തൊഴിലാളികളുടെ എണ്ണം നാല് മാത്രമാണെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൈദ്യുതി ലൈനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി

0
ഗോരഖ്പൂർ : ഉത്തർപ്രദേശിലെ റെയിൽവെ സ്റ്റേഷനിൽ ഓവർഹെഡ് വൈദ്യുതി ലൈനിൽ തൂങ്ങിക്കിടക്കുന്ന...

മാസങ്ങളായി നെല്ല് സംഭരണം മുടങ്ങി ; പ്രതിസന്ധിയിലായി നെൽ കർഷകർ

0
പാലക്കാട്: നെല്ല് സംഭരണം മാസങ്ങളായി മുടങ്ങിയതോടെ പ്രതിസന്ധിയിലായി നെൽ കർഷകർ. പാലക്കാട്...

കവിയൂർ കാരയ്ക്കാട്ടിൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ മുതൽ 6 വരെ

0
തിരുവല്ല : കവിയൂർ കാരയ്ക്കാട്ടിൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ...