നമ്മുടെയെല്ലാം വീടുകളില്‍ സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തണ്ണിമത്തന്‍. പ്രത്യേകിച്ച് ചൂടുകാലമായാല്‍ തണ്ണിമത്തന്‍ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കി കഴിക്കുന്നത് മിക്കയിടങ്ങളിലെയും പതിവായിരിക്കും. എന്നാല്‍ ആരും തണ്ണിമത്തന്‍ അധികം വീട്ടില്‍ കൃഷി ചെയ്യുന്ന പതിവ് ഉണ്ടായിരിക്കില്ല. കാരണം അതിന്റെ പരിചരണ രീതികളെ പറ്റി വലിയ അറിവ് അധികമാര്‍ക്കും ഉണ്ടായിരിക്കില്ല. വീട്ടാവശ്യങ്ങള്‍ക്കുള്ള തണ്ണിമത്തന്‍ എങ്ങിനെ വീട്ടുവളപ്പില്‍ തന്നെ കൃഷി ചെയ്ത് എടുക്കാന്‍ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തണ്ണിമത്തന്‍ കൃഷി ചെയ്‌തെടുത്ത് വില്‍ക്കാനുള്ള പ്ലാനാണ് ഉള്ളത് എങ്കില്‍ അത്യാവശ്യം നല്ല നീളമുള്ള സ്ഥലം നോക്കി വേണം തിരഞ്ഞെടുക്കാന്‍. പ്രത്യേകിച്ച് പാടവരമ്പുകളും മറ്റും തിരഞ്ഞെടുക്കുമ്പോള്‍ നീളത്തില്‍ കിടക്കുന്നവ നോക്കി അവിടെ ആവശ്യമായ കാര്യങ്ങള്‍ ചെയ്‌തെടുക്കാം. മണ്ണ് നല്ലതുപോലെ തട്ടി വെച്ച് കളകള്‍ വരാതിരിക്കാനായി പ്ലാസ്റ്റിക് ഷീറ്റ് അതിനു മുകളിലായി വിരിച്ച് കൊടുക്കാവുന്നതാണ്.
വരമ്പിലാണ് കൃഷി ചെയ്യുന്നത് എങ്കില്‍ ചെടികള്‍ നടുമ്പോള്‍ 40 സെന്റീമീറ്റര്‍ അകലം നല്‍കാനായി പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കില്‍ ചെടികള്‍ തിങ്ങി വളരാനുള്ള സാധ്യതയുണ്ട്. മണ്ണില്‍ നിന്നും ചെടിയുടെ കുറച്ചുഭാഗം മുകളിലേക്ക് നില്‍ക്കുന്ന രീതിയിലാണ് കൃഷി സജ്ജീകരിച്ച് എടുക്കേണ്ടത്. ആദ്യം തൈ മറ്റൊരു പാത്രത്തില്‍ നട്ട് പിടിപ്പിച്ച ശേഷം പിന്നീട് അതിനെ മണ്ണിലേക്ക് നട്ടുപിടിപ്പിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഒരാഴ്ച സമയം കൊണ്ട് തന്നെ തൈ നല്ല രീതിയില്‍ പിടിച്ചു കിട്ടുന്നതാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തണ്ണിമത്തനില്‍ കായ പിടിക്കും. ഏകദേശം 120 ദിവസം കൊണ്ടാണ് തണ്ണിമത്തന്‍ നല്ല രീതിയില്‍ വിളവെടുക്കാനുള്ള പാകത്തിലേക്ക് ആയി കിട്ടുക. ഇളം മഞ്ഞ നിറമുള്ള കായകള്‍ നോക്കി വേണം ആദ്യം പറിച്ചെടുക്കാന്‍. തണ്ണിമത്തന്‍ ചെടികള്‍ക്ക് ഉണ്ടാകുന്ന കീടബാധ ശല്യം ഇല്ലാതാക്കാനായി ഫിറോമോണ്‍ ട്രാപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.