വരണ്ടുണങ്ങി കല്ലാർ ; തണ്ണിത്തോട് മലയോര മേഖലയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയുടെ പ്രധാന ജലസ്രോതസ്സായ കല്ലാർ വറ്റിവരണ്ട് തുടങ്ങിയതോടെ തണ്ണിത്തോട് മലയോര മേഖലയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു. തേക്കുതോട്ടിൽ സ്ഥാപിച്ചിരിക്കുന്ന തണ്ണിത്തോട് ശുദ്ധജല പദ്ധതിയിൽ നിന്നുമാണ് തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം പമ്പ് ചെയ്യുന്നത്. വേനൽ കടുത്ത് ജല നിരപ്പ് താഴ്ന്ന് കഴിഞ്ഞാൽ ശുദ്ധജല വിതരണവും പ്രതിസന്ധിയിലാകും. 2011 ലാണ് തണ്ണിത്തോട് ശുദ്ധജല പദ്ധതി സ്ഥാപിച്ചത്. എന്നാൽ അതിന് രണ്ട് വർഷം മുൻപ് തന്നെ തേക്കുതോട് മൂഴിക്ക് സമീപം ഇൻഡേക്ക് പമ്പ് ഹൗസ് പ്രവർത്തനം ആരംഭിച്ചിരുന്നു.

ഗാർഹിക കണക്ഷനുകൾ വർധിച്ചതോടെ വേനൽ കടുക്കുന്നത് ശുദ്ധജല വിതരണ സംവിധാനത്തെയും സാരമായി ബാധിക്കും. തണ്ണിത്തോട്, തേക്കുതോട് എന്നീ ഉയർന്ന പ്രദേശങ്ങളിൽ ആണ് കൂടുതലും ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നത്. എലിമുള്ളുംപ്ലാക്കൽ ,തണ്ണിത്തോട്, തേക്കുതോട് നിവാസികൾ കൂടുതലായും വരൾച്ച രൂക്ഷമായാൽ കല്ലാറിനെ ആണ് ആശ്രയിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായാൽ വലിയ വില കൊടുത്ത് ടാങ്കറുകളിൽ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. സാധാരണക്കാരായ മലയോര നിവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് വരുത്തി വെക്കുന്നത്.

മഴ പെയ്യാതെ വന്നതോടെ കാർഷിക മേഖലയും ഏറെ പ്രതിസന്ധിയിലായി. തേക്കുതോട് പോലെയുള്ള പ്രദേശങ്ങളിൽ ഏത്തവാഴ കൃഷി അടക്കമുള്ളവ വെള്ളം കിട്ടാതെ കരിഞ്ഞുങ്ങി തുടങ്ങിയിട്ടുണ്ട്. കാർഷിക ലോൺ എടുത്ത് കൃഷി തുടങ്ങിയവരും വലിയ പ്രതിസന്ധി നേരിടുകയാണ് ഇപ്പോൾ. കല്ലാറിലെ ജല നിരപ്പ് താഴുന്നത് കുട്ടവഞ്ചി സവാരിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കല്ലാറ്റിലെ കടവിൽ മണൽ ചാക്കുകൾ അടുക്കിയാണ് കുട്ടവഞ്ചി സവാരി നടത്തുന്നത്. നദിയിൽ ഒഴുക്ക് ശക്തമായാൽ മാത്രമേ സവാരി പുനരാരംഭിക്കാൻ കഴിയു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...