റീടെന്‍ഡര്‍ ക്ഷണിച്ചു
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വാഹന ഡീലറുമാരില്‍ നിന്നും റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി 28. ഫോണ്‍: 0468 2362129, 9188959670. ഇ-മെയില്‍: [email protected]
മരണാനന്തര അധിവര്‍ഷാനുകൂല്യം
രേഖകള്‍ ഹാജരാക്കണം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ മരണാനന്തര അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ രേഖകള്‍ ഹാജരാക്കത്തവര്‍ മരണസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, സീറോ ബാലന്‍സ് അല്ലാത്ത സിംഗിള്‍ അക്കൗണ്ട് ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, മരണപ്പെട്ട അംഗവുമായി അപേക്ഷകനുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളും പേരിലോ വിലാസത്തിലോ വ്യത്യസമുളളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രവും രണ്ട് ദിവസത്തിനകം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2327415.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 (നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്) വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.ടി.ഐ / ഐ.ടി.സി, പ്ലസു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യത പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളള വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ ഫെബ്രുവരി 29 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് തിരുവനന്തപുരം മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍) വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം പിന്‍-695036 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 9188430667, 0471 2460667
വെറ്ററിനറി സര്‍ജന്‍ ; കരാര്‍ നിയമനം
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ സിഎസ്എസ് -എല്‍എച്ച് ആന്റ് ഡിസിപി പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലേക്കാണ് നിയമനം. യോഗ്യതകള്‍ : ബിവിഎസ്‌സി ആന്റ് എഎച്ച് , കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ള വാക്ക്ഇന്‍-ഇന്റര്‍വ്യൂ പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ 23 ന് രാവിലെ 11 ന് നടത്തും. ഫോണ്‍: 04682 322762.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി 29 വരെ വാര്‍ഷിക മസ്റ്ററിംഗ് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചില്ലെങ്കില്‍ മുന്‍വര്‍ഷങ്ങളിലെപോലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് മാര്‍ച്ച് മാസം ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് വാര്‍ഷിക മസ്റ്ററിംഗ് നിശ്ചിത സമയ പരിധിക്കുളളില്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് കുടിശിക പെന്‍ഷന്‍ ലഭിക്കുന്നതല്ല.
അഡ്മിഷന്‍ ആരംഭിച്ചു
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ ഓഫീസ് അസിസ്റ്റന്റ്, സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമര്‍ എന്നീ കോഴ്സുകള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പോടുകൂടി അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8289810279, 8921636122. രജിസ്റ്റര്‍ ലിങ്ക് : https://link.asapcsp.in/pmkvyktm
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ കോണ്‍ഫറന്‍സ് ഹാളിന്റെ ആവശ്യത്തിലേക്ക് ഫര്‍ണിച്ചര്‍ നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍ /വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് 12.30 വരെ. ടെന്‍ഡര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ . 04734216444.