റിയാദ്: എണ്ണ ഉത്പാദനം കുറയ്ക്കാന്‍ അറബ് രാജ്യങ്ങള്‍. രാജ്യാന്തര വിപണിയില്‍ വില സ്ഥിരത ലക്ഷ്യമിട്ട് എണ്ണ ഉത്പാദനം കുറയ്ക്കാനാണ് ഒപെക് പ്ലസ് രാഷ്ട്രങ്ങളുടെ തീരുമാനം. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ്, ഒമാന്‍, അല്‍ജീരിയ എന്നീ രാജ്യങ്ങളാണ് തീരുമാനം എടുത്തിരിക്കുന്നത്. മെയ് ആദ്യവാരം മുതല്‍ ഈ വര്‍ഷം അവസാനം വരെ സൗദി അറേബ്യ തങ്ങളുടെ എണ്ണ ഉത്പാദനം പ്രതിദിനം 50,000 ബാരല്‍ കുറയ്ക്കും.
2023 അവസാനം വരെ മോസ്‌കോ 500,000 ബിപിഡി സ്വമേധയാ വെട്ടിക്കുറയ്ക്കുമെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രിയും പറഞ്ഞു. യുഎഇ, കുവൈറ്റ്, ഇറാഖ്, ഒമാന്‍, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ ഇതേ കാലയളവില്‍ സ്വമേധയാ ഉല്‍പ്പാദനം കുറയ്ക്കുമെന്ന് അറിയിച്ചു. യുഎഇ എണ്ണ ഉത്പാദനം പ്രതിദിനം 1,44,000 ബാരല്‍ കുറയ്ക്കും. 1,28,00 ബാരല്‍ കുറയ്ക്കുമെന്നാണ് കുവൈത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാഖ് 2,11,00 ബാരലും ഒമാന്‍ 40,000 ബാരലും അല്‍ജീരിയ 48,000 ബാരലും പ്രതിദിന ഉത്പാദനം കുറയ്ക്കും.