Sunday, April 20, 2025 3:23 am

ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റിയാദ്: ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി. ജൂൺ രണ്ട്​ മുതൽ ജൂൺ 20 വ്യാഴാഴ്ച വരെ ഹജ്ജ്​ അനുമതി പത്രമില്ലാതെ പിടിക്കപ്പെടുന്നവർക്ക്​​ പിഴ ബാധകമാകുമെന്ന്​ പൊതു സുരക്ഷ വിഭാഗം വ്യക്തമാക്കി. മക്ക, ഹറം പരിസരം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, സോർട്ടിങ്​ സെൻററുകൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർ ശിക്ഷ നടപടികൾക്ക്​ വിധേയമാകേണ്ടിവരും. ഇവിടെങ്ങളിൽ വെച്ച്​ പിടിക്കപ്പെടുന്ന ഏതൊരു പൗരനും താമസക്കാരനും സന്ദർശകനും എതിരെ 10,000 റിയാൽ പിഴയുണ്ടാകും. നിയമം ലംഘിക്കുന്നവർ താമസക്കാരാണെങ്കിൽ അവരെ നാടുകടത്തുകയും നിയമപരമായി നിർദ്ദിഷ്‌ട കാലയളവുകൾക്കനുസരിച്ച് സൗദിയിലേക്ക്​ പ്രവേശിക്കുന്നത് തടയുകയും ചെയ്യും. ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ സാമ്പത്തിക പിഴ ഇരട്ടിയാകുമെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു.

തീർഥാടകർക്ക് അവരുടെ കർമങ്ങൾ ആശ്വാസത്തോടും സമാധാനത്തോടെയും അനുഷ്ഠിക്കാൻ​ എല്ലാവരും ഹജ്ജിന്റെ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു. ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവരെയും പെർമിറ്റ് ഇല്ലാത്തവരെയും മക്കയിലേക്കാൻ കടത്താൻ ശ്രമിക്കുന്നവർ പിടിക്കപ്പെട്ടാൽ ആറ്​ മാസം വരെ തടവും 50000 റിയാൽ വരെ പിഴയുണ്ടാകുമെന്ന്​ പൊതുസുരക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്​. കോടതി വിധി പ്രകാരം അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും വിദേശിയാണെങ്കിൽ നിശ്ചിത കാലയളവ്​ സൗദിയിലേക്ക്​ പ്രവേശിക്കുന്നത്​ തടയുകയും ചെയ്യും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട മീഡിയയുടെ എല്ലാ വായനക്കാർക്കും ഈസ്റ്റര്‍ ആശംസകള്‍

0
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച...

നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധ മൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്

0
ഇന്ത്യൻ ഗൂസ്ബെറി എന്ന ഇംഗ്ലീഷ് നാമത്തിൽ അിറയപ്പെടുന്ന നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും...

ബസ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
മഞ്ചേരി: മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ്...

സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു

0
കൊച്ചി : സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു...