സൗദി അറേബ്യ : ഖസീം പ്രവിശ്യയിലെ ഐന്‍ അല്‍ജുവയ്ക്കടുത്ത് കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട റാന്നി സ്വദേശി തോമസ് സക്കറിയ (46) മരിച്ചു. ഭാര്യയെ ജോലിസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുവരുന്ന വഴി ഐന്‍ അല്‍ജുവ – ഗുസൈബ റോഡില്‍ വെച്ച് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടനെ ഐന്‍ അല്‍ജുവ സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
അല്‍വത്വനിയ പൗള്‍ട്രി കമ്പിനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു. മൃതദേഹം ഐന്‍ അല്‍ജുവ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ – സാന്റി ജോസഫ്, മക്കള്‍ – സാം സക്കറിയ, സ്റ്റജിന്‍ സക്കറിയ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍നടക്കുന്നു.