റിയാദ് : റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ കർഫ്യൂ സമയം ദീർഘിപ്പിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ കർഫ്യൂ ആരംഭിക്കും. പിറ്റേന്ന് പുലർച്ചെ ആറ് വരെ നീളും. കർഫ്യൂ അവസാനിക്കുന്നതുവരെ ഇനി ഈ സമയക്രമത്തിലായിരിക്കും നിരോധനാജ്ഞ.
ഈ മൂന്ന് നഗരങ്ങളിലുള്ളവർക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതിനും വിലക്കേർപ്പെടുത്തി. പുറത്തുള്ളവർക്ക് നഗരങ്ങളിൽ പ്രവേശിക്കാനും അനുവാദമില്ല.