Monday, June 24, 2024 7:37 am

ഈ വര്‍ഷം ഹജ്ജിനിടെ 1301 പേര്‍ മരിച്ചെന്ന് സൗദി ; 83 ശതമാനം പേരും അനധികൃത തീര്‍ഥാടകര്‍

For full experience, Download our mobile application:
Get it on Google Play

റിയാദ് : കനത്ത ചൂടില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനിടെ 1300ലേറെ പേര്‍ മരിച്ചതായി സൗദി അറേബ്യ. മരിച്ച 1,301 പേരില്‍ 83 ശതമാനവും അനധികൃത തീര്‍ഥാടകരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു. വിശുദ്ധ നഗരമായ മക്കയിലും പരിസരത്തും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി കടുത്ത ചൂടില്‍ ദീര്‍ഘദൂരം നടന്നവര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 95 തീര്‍ഥാടകര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇവരില്‍ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം തലസ്ഥാനമായ റിയാദിലേക്ക് കൊണ്ടുപോയെന്നും മന്ത്രി പറഞ്ഞു. മരിച്ച പല തീര്‍ഥാടകരുടെയും പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാലാണ് തിരിച്ചറിയല്‍ നടപടികള്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച പലരെയും മക്കയില്‍ അടക്കം ചെയ്തു. മരിച്ചവരില്‍ 660ലധികവും ഈജിപ്തുകാരാണ്. ഇവരില്‍ 31 പേര്‍ ഒഴികെ എല്ലാവരും അനധികൃത തീര്‍ഥാടകരായിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി. അനധികൃത തീര്‍ഥാടകരെ സൗദി അറേബ്യയിലേക്ക് പോകാന്‍ സഹായിച്ച 16 ട്രാവല്‍ ഏജന്‍സികളുടെ ലൈസന്‍സ് ഈജിപ്ത് റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.
മരിച്ചവരില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള 165 തീര്‍ഥാടകരും ഇന്ത്യയില്‍ നിന്നുള്ള 98 പേരും ജോര്‍ദാന്‍, ടുണീഷ്യ, മൊറോക്കോ, അള്‍ജീരിയ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിന് തീര്‍ഥാടകരും ഉള്‍പ്പെടുന്നുവെന്ന് എപി റിപ്പോര്‍ട്ട് പറയുന്നു. രണ്ട് യുഎസ് പൗരന്മാര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിർധന കുടുംബത്തിന് 34,165 രൂപയുടെ വൈദ്യുതബിൽ നൽകി കെ.എസ്.ഇ.ബി

0
ഇടുക്കി : ഇടുക്കി അയ്യപ്പൻകോവിലിൽ നിർധന കുടുംബത്തിന് ഭീമമായ ബിൽ നൽകി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോ​ശ​മാ​യി പെ​രു​മാ​റി​ ; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ

0
അ​മ്പ​ല​പ്പു​ഴ: 16 കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ...

ചൈനയിൽ ശക്തമായ മഴ ; 47 മരണം

0
ബീജിംഗ്: ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവിശ്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെ...

നീറ്റ് പരീക്ഷ ക്രമക്കേട് : 68 ചോദ്യപേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത്തി ; നിർണായക...

0
ഡൽഹി :നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ്...