നിർധന കുടുംബത്തിന് 34,165 രൂപയുടെ വൈദ്യുതബിൽ നൽകി കെ.എസ്.ഇ.ബി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി അയ്യപ്പൻകോവിലിൽ നിർധന കുടുംബത്തിന് ഭീമമായ ബിൽ നൽകി കെ.എസ്.ഇ.ബി. മേരികുളം സ്വദേശി ആഗസ്തിക്കാണ് 34,165 രൂപയുടെ ബിൽ ലഭിച്ചത്. ബിൽ കുടിശ്ശികയായതോടെ കെ.എസ്.ഇ.ബി വൈദ്യുതബന്ധവും വിച്ഛേദിച്ചു. സ്വന്തമായുള്ള രണ്ട്ുമുറി വീട്ടിൽ ആഗസ്തിയും മകളും മാത്രമാണ് താമസം. വീട്ടിൽ ആകെയുള്ളത് നാല് സി.എഫ്.എൽ ബൾബുകൾ. ഇലക്ട്രിക് ഉപകരണങ്ങൾ ഒന്നും തന്നെയില്ല. എന്നിട്ടും ഇവർക്ക് ലഭിച്ചത് 34,165 രൂപയുടെ ബില്ലാണ്.കൂലിപ്പണിക്കാരനായ ആഗസ്തിക്ക് 2006 മുതൽ നാളിതുവരെ ലഭിച്ചത് പരമാവധി 298 രൂപയുടെ ബില്ലാണ്. വൈദ്യുതബന്ധം വിച്ഛേദിച്ചതോടെ പൊതുപ്രവർത്തകരടക്കം ഇടപെട്ടതോടെ അധികൃതരെത്തി പരിശോധന നടത്തി. വയറിങ്ങിലെ അപാകതയാണ് ബിൽ വർധിക്കാൻ കാരണമെന്നാണ് വിശദീകരണം. തൽക്കാലം 14,000 രൂപ അടക്കാനാണ് കെ.എസ്.ഇ.ബിയുടെ നിർദേശം. സുരക്ഷാ കാരണങ്ങളാലാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും, തകരാർ പരിഹരിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും ഉപ്പുതറ സെക്ഷൻ ഓഫീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...