Tuesday, May 6, 2025 3:06 pm

ഗസ്സയിലെ ഒഴിപ്പിക്കല്‍ അംഗീകരിക്കാനാകില്ലെന്ന് സൗദി; യുഎസ് സ്റ്റേറ്റ് സെക്രട്ടറി റിയാദിലെത്തി

For full experience, Download our mobile application:
Get it on Google Play

റിയാദ്: ഗസ്സയിലെ ജനങ്ങളെ ഇസ്രയേൽ സൈന്യം നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സൗദി അറേബ്യയും മുസ്‍ലിം വേൾഡ് ലീഗും മുന്നറിയിപ്പ് നൽകി. ഉപരോധം അവസാനിപ്പിച്ച് ഗസ്സയിലേക്ക് അവശ്യവസ്തുക്കളും മരുന്നും എത്തിക്കാൻ ലോകരാജ്യങ്ങളുടെ ഇടപെടൽ വേണം. സാധാരണക്കാരുടെ കൂട്ടക്കൊല ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ചർച്ചക്കായി റിയാദിലെത്തിയിട്ടുണ്ട്. ജനങ്ങളെ ഒഴിപ്പിച്ച് ഈജിപ്ത് അതിർത്തിയിലേക്ക് എത്തിക്കാനാണ് ഇസ്രയേൽ ശ്രമം. ഇവരെ പിന്നീട് അതിർത്തി രാജ്യങ്ങളിലേക്ക് കടത്തിവിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇതോടെ ഗസ്സയിലുള്ളവർക്ക് സ്വന്തം മണ്ണിലേക്ക് മടങ്ങാനാകില്ല. മുന്നറിയിപ്പ് സമ്മർദ്ദത്തിൽ യാത്ര ചെയ്തവർക്ക് നേരെ ബോബ് വർഷിച്ച് നിരവധി പേരെ കൊന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗസ്സയിലെ ജനങ്ങളെ നിർബന്ധിപ്പിച്ച് ഒഴിപ്പിക്കുന്നതിനെതിരെ സൗദിയുടെ മുന്നറിയിപ്പ്. ഗസ്സയിലെ ഉപരോധം പിൻവലിക്കണം. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സിവിലിയന്മാർക്ക് സുരക്ഷിത പാതയും വേണം. മരുന്നും അവശ്യവസ്തുക്കളും എത്തിക്കാൻ ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്തണമെന്നും ലോക രാജ്യങ്ങളോടും യു.എൻ സുരക്ഷാ കൗൺസിലിനോടും സൗദി അറേബ്യ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബുധനാഴ്ച മുതൽ ചെങ്ങന്നൂരിൽ പുതിയ ഗതാഗതപരിഷ്‌കാരം നിലവിൽ വരും

0
ചെങ്ങന്നൂർ : ബുധനാഴ്ച മുതൽ ചെങ്ങന്നൂരിൽ പുതിയ ഗതാഗതപരിഷ്‌കാരം നിലവിൽ...

ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‍ലിം യുവാക്കളെ മർദിച്ചു : ഒരാൾ പിടിയിൽ

0
കൊൽക്കത്ത: ‘ജയ് ശ്രീ റാം’ വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‍ലിം യുവാക്കളെ മർദിച്ചയാളെ...

ആലപ്പുഴ ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധര്‍ണ നടത്തി

0
ആലപ്പുഴ : അനധികൃതമായി താമസിക്കുന്ന പാകിസ്താൻ പൗരരെ രാജ്യത്തുനിന്നു...

യുപിയിൽ അധ്യാപകനും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

0
യുപി : യുപിയിൽ സ്വകാര്യ സ്കൂൾ അധ്യാപകനെയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയും...