സവര്‍ക്കര്‍ക്ക് ഭാരതരത്‌ന, ചര്‍ച്ച്‌ഗേറ്റ് സ്റ്റേഷന്‍റെ പേര് മാറ്റും : ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിര്‍ദേശങ്ങളുമായി ഷിന്‍ഡെ സേന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി:ശിവസേന പാര്‍ട്ടി പേരും ചിഹ്നവും ലഭിച്ചതിന് പിന്നാലെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ഷിന്‍ഡെ വിഭാഗം. യോഗത്തില്‍ വിനായക് ദാമോദര്‍ സവര്‍ക്കറിന് ഭാരതരത്ന നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അധ്യക്ഷത വഹിച്ചു. ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്റ്റേഷന് പേര് മുന്‍ കേന്ദ്ര ധനമന്ത്രി ചിന്താമന്റാവു ദേശ്മുഖിന്‍റെ പേരു നല്‍കുന്നതായിരുന്നു യോഗത്തിലുണ്ടായ മറ്റൊരു നിര്‍ദേശം

യോഗത്തില്‍ ചര്‍ച്ച ചെയ്ത മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇവയാണ്
– സംസ്ഥാനത്തെ 80 ശതമാനം യുവാക്കള്‍ക്കും തൊഴില്‍ നല്‍കുക. എല്ലാ പദ്ധതികളിലും പ്രാദേശിക യുവാക്കള്‍ക്ക് 80 ശതമാനം ജോലി നല്‍കണം.
– മറാത്തി ഭാഷയ്ക്ക് എലൈറ്റ് ഭാഷ പദവി നല്‍കും.
– യു പി എസ് സി, എംപിഎസ്‌സി പരീക്ഷകള്‍ക്കായി മറാത്തി വിദ്യാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണ നല്‍കുക.

അതേസമയം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗവും സവര്‍ക്കറിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് ശിവസേന എന്ന പേരും പാര്‍ട്ടി ചിഹ്നമായ വില്ലും അമ്പും അനുവദിച്ചു നല്‍കിയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...