തിരുവനന്തപുരം : കോവിഡ് വന്ന് അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് അച്ഛനും അമ്മയും മരണപ്പെട്ട് ഒറ്റപ്പെടുന്ന കുട്ടികളെ സംരക്ഷിക്കും. ഇക്കാര്യത്തില്‍ എന്തൊക്കെ നടപടി വേണമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 252 സ്വകാര്യ ആശുപത്രിയില്‍ കാരുണ്യ പദ്ധതിയുടെ ഭാഗമായി കോവിഡ് സൗജന്യ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് വന്ന് മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും : മുഖ്യമന്ത്രി
RECENT NEWS
Advertisment