എഴുമറ്റൂര്‍: ഒരുമിച്ച് നടക്കാം വര്‍ഗീയതക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന തെക്കന്‍മേഖലാ കാല്‍നട ജാഥയുടെ എഴുമറ്റൂര്‍ മണ്ഡല സംഘാടക സമതി രൂപീകരണം യോഗം നടത്തി. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഡി സജി ഉദ്ഘാടനം ചെയ്തു. കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം അധ്യക്ഷത വഹിച്ചു.
സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ. സതീഷ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി നീഷ് ചുങ്കപ്പാറ, ജില്ലാ വൈസ് പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി, മണ്ഡലം സെക്രട്ടറിയേറ്റംഗം സി.കെ ജോമോന്‍, പ്രസിഡന്റ് റോബി എബ്രഹാം, അനില്‍ കേഴപ്ലാക്കല്‍, ഷിബു ലൂക്കോസ്, തങ്കച്ചന്‍ കോട്ടയില്‍, ബിനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമതി ഭാരവാഹികളായി കെ സതീഷ്, പ്രകാശ് പി.സാം (രക്ഷാധികാരികള്‍), അനീഷ് ചുങ്കപ്പാറ (ചെയര്‍മാന്‍), ബിനോജ് കുമാര്‍ (വൈസ് ചെയര്‍മാന്‍), റോബി എബ്രഹാം (കണ്‍വീനര്‍), സി.കെ ജോമോന്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.