സേവ് ഇന്ത്യാ മാര്‍ച്ച് ; എ.ഐ.വൈ.എഫ് എഴുമറ്റൂര്‍ മണ്ഡലം സംഘാടക സമതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂര്‍: ഒരുമിച്ച് നടക്കാം വര്‍ഗീയതക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന തെക്കന്‍മേഖലാ കാല്‍നട ജാഥയുടെ എഴുമറ്റൂര്‍ മണ്ഡല സംഘാടക സമതി രൂപീകരണം യോഗം നടത്തി. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഡി സജി ഉദ്ഘാടനം ചെയ്തു. കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം അധ്യക്ഷത വഹിച്ചു.

സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ. സതീഷ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി നീഷ് ചുങ്കപ്പാറ, ജില്ലാ വൈസ് പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി, മണ്ഡലം സെക്രട്ടറിയേറ്റംഗം സി.കെ ജോമോന്‍, പ്രസിഡന്റ് റോബി എബ്രഹാം, അനില്‍ കേഴപ്ലാക്കല്‍, ഷിബു ലൂക്കോസ്, തങ്കച്ചന്‍ കോട്ടയില്‍, ബിനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമതി ഭാരവാഹികളായി കെ സതീഷ്, പ്രകാശ് പി.സാം (രക്ഷാധികാരികള്‍), അനീഷ് ചുങ്കപ്പാറ (ചെയര്‍മാന്‍), ബിനോജ് കുമാര്‍ (വൈസ് ചെയര്‍മാന്‍), റോബി എബ്രഹാം (കണ്‍വീനര്‍), സി.കെ ജോമോന്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ വധഭീഷണി

0
മലപ്പുറം: മലപ്പുറം മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ...

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...