തൊടുപുഴ : സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ വീണ കാട്ടുപോത്തിനെ പുറത്തെത്തിച്ച് കാടുകയറ്റി. വണ്ണപ്പുറത്ത് ഇന്ന് രാവിലെയാണ് ഷാജി എന്നയാളുടെ റബര്‍ തോട്ടത്തിലെ കിണറ്റില്‍ കാട്ടുപോത്തിനെ കണ്ടത്. പിന്നാലെ വിവരം വനംവകുപ്പിനെ അറിയിച്ചു. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് താഴ്ത്തിയ ശേഷമാണ് പോത്തിന് പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞത്. ആദ്യം ജനവാസ മേഖലയിലേക്ക് ഓടിയ പോത്തിനെ പിന്നീട് തൊമ്മന്‍കുത്ത് വനപ്രദേശത്തേക്ക് ഓടിച്ച് വിട്ടു. വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ തിരിച്ച് കാട്ടിലേക്ക് അയയ്ക്കാനായത്.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ വീണ കാട്ടുപോത്തിനെ പുറത്തെത്തിച്ച് കാടുകയറ്റി
RECENT NEWS
Advertisment