Sunday, July 6, 2025 5:33 am

ഗർഭിണികൾക്ക് നിയമന വിലക്കേർപ്പെടുത്തിയ ഉത്തരവ് എസ്ബിഐ മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവ് എസ്ബിഐ മരവിപ്പിച്ചു. പൊതുജനവികാരം കണക്കിലെടുത്ത് ഗര്‍ഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ അറിയിച്ചു. മൂന്ന് മാസം ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍കാലിക അയോഗ്യരാക്കി ഡിസംബര്‍ 31നാണ് എസ്ബിഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ രംഗത്ത് വന്നിരുന്നു. ഗര്‍ഭിണികളായ സ്ത്രീകളെ താല്‍കാലിക അയോഗ്യരായി പ്രഖ്യാപിച്ച ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് വനിത കമ്മീഷന്‍ അഭിപ്രായപ്പെട്ടു. 2020ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് പ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രസവ ആനുകൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് എസ്ബിഐയുടെ നടപടിയെന്നാണ് വനിത കമ്മീഷന്‍ നിലപാട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് രൂപീകരിച്ചതെന്ന് വ്യക്തമാക്കാനും നിര്‍ദേശങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് വനിത കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ ബാങ്ക് നിയമനത്തിനായുള്ള വിവിധ ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ എസ്‌ബിഐ അടുത്തിടെ അവലോകനം ചെയ്തിരുന്നു. നിര്‍ദ്ദേശങ്ങള്‍ വ്യക്തമല്ലാത്തതോ ഏറെ പഴക്കമുള്ളതോ ആയ വിവിധ ആരോഗ്യ മാനദണ്ഡങ്ങളില്‍ വ്യക്തത നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ചില മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിലെ പരിഷ്കരണം സ്ത്രീകളോടുള്ള വിവേചനമായി വ്യാഖ്യാനിക്കപ്പെട്ടു.

ഞങ്ങളുടെ തൊഴില്‍ ശക്തിയുടെ ഏകദേശം 25% വരുന്ന വനിതാ ജീവനക്കാരുടെ പരിചരണത്തിനും ശാക്തീകരണത്തിനുമായി എസ്ബിഐ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. കോവിഡ് കാലയളവില്‍, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, ഗര്‍ഭിണികളായ സ്ത്രീ ജീവനക്കാരെ ഓഫീസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കുകയും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും പൊതുജനവികാരം കണക്കിലെടുത്ത് ഗര്‍ഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ മരവിപ്പിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ തുടരാനും എസ്ബിഐ തീരുമാനിച്ചു.

ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച്‌ നാലുമാസമാകുമ്ബോള്‍ മാത്രമേ നിയമനം നല്‍കാവൂയെന്നാണ് പ്രധാന നിര്‍ദേശം. നേരത്തെ ഗര്‍ഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. സ്ഥാനക്കയറ്റത്തിനും ഇതു ബാധകമാണ്. എസ് ബി ഐയില്‍ എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമന പട്ടിക തയാറാക്കുന്നത്.

ബാങ്കില്‍ ക്ലറിക്കല്‍ കേഡറിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് നടന്ന 2009ല്‍ നിയമനം സംബന്ധിച്ച വിജ്ഞാപനം വന്നപ്പഴാണ് ഗര്‍ഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആറുമാസമോ അതിലേറെയോ ഗര്‍ഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി. ചില രോഗങ്ങളുള്ളവരെ പൂര്‍ണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളില്‍ ഇപ്പോള്‍ അയവുവരുത്തിയിട്ടുണ്ട്.

അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്താതിമര്‍ദം, എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാര്‍ഥികളുടെ വൃഷണത്തിന്റെ അള്‍ട്രാ സൗണ്ട് സ്കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച സ​ര്‍​ക്കു​ല​ര്‍ ബാ​ങ്കി​ന്റെ എ​ല്ലാ ലോ​ക്ക​ല്‍ ഹെ​ഡ് ഓ​ഫി​സു​ക​ളി​ലും സ​ര്‍​ക്കി​ള്‍ ഓ​ഫി​സു​ക​ളി​ലും ല​ഭി​ച്ചു. ഡി​സം​ബ​ര്‍ 21ന് ​ചേ​ര്‍​ന്ന യോ​ഗ​മാ​ണ് നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ള്‍ മാ​റ്റി​യു​ള്ള ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയിൽ സുപ്രധാന പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്

0
ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയിൽ സുപ്രധാന...

ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

0
തൃശൂര്‍ : ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി...

ട്രെയിനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു

0
ആലപ്പുഴ : ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ...

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....