Friday, July 19, 2024 8:06 pm

നിക്ഷേപ പലിശനിരക്ക് വർദ്ധിപ്പിച്ച് എസ്ബിഐ ; നേട്ടം മുതിർന്ന പൗരൻമാർക്ക്

For full experience, Download our mobile application:
Get it on Google Play

ആർബിഐയുടെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ നിക്ഷേപ പലിശ നിരക്കുകളിൽ വർധന വരുത്തി. അഞ്ച് മുതൽ 25 വരെ ബേസിസ് പോയിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിന്റിന്റ വർധനവുണ്ട്. ഇത് പ്രകാരം നിക്ഷേപകർക്ക് 7 ശതമാനം പലിശ ലഭിക്കും.

3 മുതൽ 10 വർഷ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശനിരക്കാണ് നൽകുന്നത്. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ പദ്ധതി കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്ക് 5 ബേസിസ് പോയിന്റിന്റെ വർധനവാണുള്ളത് 7.10 ശതമാനം പലിശനിരക്കിൽ 400 ദിവസത്തേക്കുള്ള പ്രത്യേക സ്‌കീമും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനമാണ് പലിശ. മാർച്ച് 31 വരെയാണ് പദ്ധതിയിൽ ചേരാനുള്ള കാലാവധി.

മുതിർന്ന പൗരൻമാർക്കുള്ള നേട്ടങ്ങൾ
എസ്ബിഐ പലിശ നിരക്കിൽ മാറ്റം വരുത്തിയത് കാരണം മുതിർന്ന പൗരൻമാർക്കാണ് ബമ്പറടിച്ചിരിക്കുന്നത്. 1 വർഷത്തിന് മുകളിലുള്ള എല്ലാ നിക്ഷേപങ്ങൾക്കും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ മുതിർന്ന പൗരൻമാർക്കുള്ള 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായി പലിശനിരക്കുയർത്തി. 3 മുതൽ 5 വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനവും 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.50 ശതമാനമായും പലിശനിരക്ക് വർധിപ്പിച്ചിട്ടുണ്ട്.

രണ്ട് കോടിരൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കുയർത്തിയിരിക്കുന്നത്. 1 വർഷത്തിൽ താഴയുള്ള നിക്ഷേപങ്ങളുടെ നിരക്കിൽ മാറ്റമില്ലാതെ തുടരും. കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് തങ്ങളുടെ ധനനയ അവലോകന യോഗത്തിൽ റിപ്പോ നിരക്കുകളിൽ 25 ബേസിസ് പോയിന്റിന്റെ വർധനവ് വരുത്തിയിരുന്നു. 2022 മെയ് മുതൽ ആകെ 250 ബേസിസ് പോയിന്റുകളാണ് ആർബിഐ വർധിപ്പിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തെ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണിത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാലിന്യപ്രശ്നത്തിൽ നടപടികൾ കൂടുതൽ കർക്കശമാക്കി സർക്കാർ ; തിരുവനന്തപുരത്ത് പിടികൂടിയവർക്കെതിരെ മാതൃകാപരമായ ശിക്ഷ

0
തിരുവനന്തപുരം : മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കിയതായി തദ്ദേശ...

വിളവെടുപ്പിന്റെ സന്തോഷത്തിൽ കുട്ടികർഷകർ

0
പത്തനംതിട്ട : കുന്നംകുളം ബഥനി സെന്റ് ജോൺസ് സ്കൂളിൽ കുട്ടികളുടെ കൃഷി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ലാ

0
പിഴ ചുമത്തി ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉള്‍പ്പടെയുളളവയുടെ നിരോധനവുമായി ബന്ധപ്പെട്ട്...

തിരുവല്ല സ്റ്റേഡിയത്തിൽ മാലിന്യം കൂട്ടിയിട്ട സംഭവം ; അടിയന്തിര നടപടിക്ക് മന്ത്രി എം ബി...

0
പത്തനംതിട്ട : തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ട സംഭവത്തിൽ...