എസ്.ബി.ഐയുടെ ശേഷിയുള്ള ഏതാനും ബാങ്കുകള്‍കൂടെ രാജ്യത്തുണ്ടാവണം : നിര്‍മല സീതാരാമന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്തിന്റെ വളർന്നുവരുന്ന സാമ്പത്തിക വിനിമയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എസ്.ബി.ഐ പോലുള്ള വലിയ ബാങ്കുൾ ഇനിയും ആവശ്യമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ എല്ലാ സാമ്പത്തിക കേന്ദ്രങ്ങളിലും ഡിജിറ്റൽ ബാങ്കിങ് ഉറപ്പുവരുത്തണമെന്നും ധനമന്ത്രി നിർദേശിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ 74ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

രാജ്യത്തിന്റെ ബാങ്കിങ് ശേഷി വർധിപ്പിക്കണം. എസ്.ബി.ഐയുടെ അത്രയും ശേഷിയുള്ള നാലോ അഞ്ചോ ബാങ്കുകൾ എങ്കിലും നമുക്ക് പുതുതായി വേണം – ധനമന്ത്രി പറഞ്ഞു. പൊതുമേഖല ബാങ്കുകളുടെ സംയോജനം കൂടുതൽ വലിയ ബാങ്കുകൾ സൃഷ്ടിക്കാൻ സഹായകരമായിട്ടുണ്ട്. ബാങ്കുകളുടെ സംയോജനം കോവിഡ് വ്യാപനത്തിന്റെ സമയത്തും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കാൻ സഹായിച്ച പൊതുമേഖലാ ബാങ്കുകളെ ധനമന്ത്രി പ്രശംസിച്ചു.

കോവിഡ് വ്യാപനം അവസാനിച്ച ശേഷം ബാങ്കുകൾ അവരുടെ കാഴ്ചപ്പാടുകളിൽ കൃത്യമായ മാറ്റങ്ങൾ വരുത്തിയാവണം പ്രവർത്തിക്കേണ്ടത്. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രീതികളിൽ വലിയ മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദീർഘവീക്ഷണത്തോടെ ചിന്തിക്കാനും അതിനനുസരിച്ച് പ്രവർത്തന രീതികളിലും സാങ്കേതിക വിദ്യകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാനും ബാങ്കുകൾക്ക് കഴിയണം.

രാജ്യത്ത് ബാങ്കിങ് സേവനങ്ങൾ ഇല്ലാത്ത മേഖലകൾ കണ്ടുപിടിക്കാൻ കഴിയണം. എല്ലാ സ്ഥലങ്ങളിലും ബാങ്ക് ഓഫീസുകൾ ആരംഭിച്ചില്ലെങ്കിലും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ബാങ്കിങ് സേവനങ്ങൾ ഉറപ്പുവരുത്താനാകണം. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ നർണായകമായ പുനക്രമീകരണത്തിലൂടെ കടന്നുപോകുകയാണെന്നും മികച്ച സാമ്പത്തിക സേവനങ്ങൾ ഉറപ്പുവരുത്തി ബാങ്കുകൾ അതിന് എല്ലാ പിന്തുണയും നൽകണമെന്നും നിർമലാ സീതാരാമൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...