തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച് എസ്.ബി.ഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിസമ്മതിച്ചു. തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധവും പ്രത്യക്ഷത്തിൽ ഏകപക്ഷീയവുമാണെന്ന് പറഞ്ഞ സുപ്രീം കോടതി, 2019 ഏപ്രിൽ 12 മുതൽ വാങ്ങിയ ബോണ്ടുകളുടെ പൂർണ്ണ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ ഫെബ്രുവരി 15 ന് എസ്ബിഐയോട് നിർദ്ദേശിച്ചിരുന്നു. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ നൽകിയ ഹർജി മാർച്ച് 11 ന് കോടതി തള്ളുകയും മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുമ്പോഴേക്കും തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് വെളിപ്പെടുത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റൽ രൂപത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ  ലോകേഷ് ബത്ര മാർച്ച് 13 ന് എസ്ബിഐയെ സമീപിച്ചിരുന്നു. ഇലക്ടറൽ ബോണ്ടുകളുടെ രേഖകൾ വെളിപ്പെടുത്തുന്നതിനെതിരെ കേസ് വാദിക്കാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയ്ക്ക് എസ്ബിഐ നൽകിയ ഫീസിന്റെ വിശദാംശങ്ങളും ബത്ര ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ  ലഭ്യമായ വിവരങ്ങൾ  എസ്ബിഐ നിഷേധിച്ചത് നിരാശാജനകമാണെന്ന് ബത്ര പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...