റാന്നി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിന്റെ സഹകരണത്തോടെ സ്വച്ഛ ഭാരത് വാരാഘോഷം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് വാരാഘോഷം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെച്ചൂച്ചിറ ശാഖ മാനേജർ ശ്യാം ശങ്കർ അധ്യക്ഷത വഹിച്ചു. സി എം എസ് എൽ പി സ്കൂൾ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, എസ്.ബി.ഐ അസിസ്റ്റന്റ് മാനേജർ ജി.റിജു, സീന പി. ഡാൻ, അലീന ജോൺ, എം. ജെ ബിബിൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കായി നടത്തിയ പ്രസംഗം, പെയിന്റിംഗ് മത്സരങ്ങളിലെ വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രസംഗ മത്സരത്തിൽ ശ്രേയ അരുൺകുമാർ (എം.ടി.വി എച്ച്.എസ് കുന്നം ), റെബേക്കാ മറിയം സിറിയക്, എയ്ഞ്ചൽ സാറാ സന്തോഷ് (സെന്റ്. തോമസ് എച്ച്.എസ് വെച്ചൂച്ചിറ ) ജെലിറ്റ ജെയ്‌സ്, ആൽഫ സാജൻ ( എസ്.എന്‍.ഡി.പി.എച്ച്.എസ് വെൺകുറിഞ്ഞി ), റിതിക ഗിരീഷ് (സെന്റ്. തോമസ് എച്ച്.എസ്) പെയിന്റിംഗ് മത്സരത്തിൽ വൈശാഖ് ആർ നായർ, കൃഷ്ണ പ്രിയ എസ് നായർ, (സെന്റ് തോമസ് എച്ച്.എസ് വെച്ചൂച്ചിറ ) സച്ചിൻ സതീഷ് ( സി എം എസ് എൽ പി സ്കൂൾ എണ്ണൂറാംവയൽ) എന്നിവർ വിജയികളായി.
സ്വച്ഛ ഭാരത് വാരാഘോഷം സംഘടിപ്പിച്ചു
RECENT NEWS
Advertisment