സ്വച്ഛ ഭാരത്‌ വാരാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിന്റെ സഹകരണത്തോടെ സ്വച്ഛ ഭാരത്‌ വാരാഘോഷം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് വാരാഘോഷം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെച്ചൂച്ചിറ ശാഖ മാനേജർ ശ്യാം ശങ്കർ അധ്യക്ഷത വഹിച്ചു. സി എം എസ് എൽ പി സ്കൂൾ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, എസ്.ബി.ഐ അസിസ്റ്റന്റ് മാനേജർ ജി.റിജു, സീന പി. ഡാൻ, അലീന ജോൺ, എം. ജെ ബിബിൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കായി നടത്തിയ പ്രസംഗം, പെയിന്റിംഗ് മത്സരങ്ങളിലെ വിജയികൾക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രസംഗ മത്സരത്തിൽ ശ്രേയ അരുൺകുമാർ (എം.ടി.വി എച്ച്.എസ് കുന്നം ), റെബേക്കാ മറിയം സിറിയക്, എയ്ഞ്ചൽ സാറാ സന്തോഷ്‌ (സെന്റ്. തോമസ് എച്ച്.എസ് വെച്ചൂച്ചിറ ) ജെലിറ്റ ജെയ്‌സ്, ആൽഫ സാജൻ ( എസ്.എന്‍.ഡി.പി.എച്ച്.എസ് വെൺകുറിഞ്ഞി ), റിതിക ഗിരീഷ് (സെന്റ്. തോമസ് എച്ച്.എസ്) പെയിന്റിംഗ് മത്സരത്തിൽ വൈശാഖ് ആർ നായർ, കൃഷ്ണ പ്രിയ എസ് നായർ, (സെന്റ് തോമസ് എച്ച്.എസ് വെച്ചൂച്ചിറ ) സച്ചിൻ സതീഷ് ( സി എം എസ് എൽ പി സ്കൂൾ എണ്ണൂറാംവയൽ) എന്നിവർ വിജയികളായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...

ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

0
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത...

ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണലിനെ അമേരിക്കയിൽ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

0
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഇന്ത്യൻ വംശജയായ പ്രമുഖ ഐടി...