ന്യൂഡല്‍ഹി : എസ്ബിഐ യുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനം നാളെ നിര്‍ത്തിവയ്‌ക്കും. സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി കാരണം ബാങ്കിന്റെ ചില സേവനങ്ങള്‍ നാളെ 2 മണിക്കൂര്‍ പ്രവര്‍ത്തിക്കില്ലെന്ന് എസ്ബിഐ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്ന ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം 25 കോടിയാണ്. അര്‍ദ്ധരാത്രി 12 മണി മുതല്‍ രണ്ട് മണി വരെയാണ് സേവനങ്ങള്‍ തടസപ്പെടുകയെന്നും ബാങ്ക് വ്യക്തമാക്കി. സാധാരണയായി അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് രാത്രിയിലാണ് അതിനാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ഇത് ബാധിക്കില്ല.