ന്യൂഡല്‍ഹി: റോഡുകള്‍ അനന്തമായി ഉപരോധിക്കാന്‍ അധികാരമില്ല, ഷഹീന്‍ ബാഗ് സമരക്കാരെ വിമര്‍ശിച്ച് സുപ്രീം കോടതി. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ ബാഗ് സമരക്കാരെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. റോഡുകള്‍ ഉപരോധിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സമരം എത്രദിവസം വേണമെങ്കിലും തുടരാമെന്നും അത് തീരുമാനിക്കപ്പെട്ട സ്ഥലത്തുമാത്രമാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഹര്‍ജി വീണ്ടും 17-ന് പരിഗണിക്കും. അത് വരെ ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫെബ്രുവരി 17-നകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.