മക്കളെ കാണാൻ അനുവദിക്കുന്നില്ല ; മുൻ ഭാര്യയുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ

For full experience, Download our mobile application:
Get it on Google Play

ബാംഗ്ലൂർ : മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുൻ ഭാര്യയുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥൻ. കൽബുർഗി പോലീസ് ഇന്‍റേണൽ സെക്യൂരിറ്റി ഡിവിഷനിലെ സൂപ്രണ്ടായ അരുൺ രംഗരാജനാണ് ഭാര്യയുടെ വീടിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്. ബംഗളുരുവിലെ വസന്ത് ന​ഗറിലാണ് സംഭവം. അരുൺ രംഗരാജയുടെ മുൻ ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയാണ്.

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മക്കളെ കാണാൻ അരുണിനെ ഭാര്യ അനുവദിച്ചില്ല. ഇതോടെയാണ് ഇയാൾ വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഛത്തീസ്ഗഡിൽ ജോലി ചെയ്യുമ്പോഴായിരുന്നു തങ്ങൾ വിവാഹിതരായതെന്ന് അരുൺ പറഞ്ഞു. പിന്നീട് ഭാര്യ കർണ്ണാടകയിലേക്ക് മാറണമെന്ന് പറയുകയായിരുന്നുവെന്നും ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അരുൺ പറഞ്ഞു.

വിവാഹ മോചനത്തിന് യുവതിയാണ് അപേക്ഷ നൽകിയത്. എന്നാൽ ഇതിന്റെ നടപടികൾ നടന്നുകൊണ്ടിരിക്കെ ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ സമയത്താണ് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. പക്ഷേ ഇവരുടെ ബന്ധം വീണ്ടും വഷളാവുകയും വേർപിരിയുകയും ചെയ്തു. രണ്ടാമതും വേർപിരിഞ്ഞതോടെയാണ് തന്നെ മക്കളെ കാണാൻ അനുവദിക്കാത്തതെന്നാണ് അരുൺ പറഞ്ഞത്. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ നിരവധി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും മക്കളെ കാണാൻ അനുവദിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അരുൺ രംഗരാജൻ പറയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...