ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി. സ്വര്‍ണം കടത്തിയതിന് ഭീകരവാദക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ രാജസ്ഥാന് സ്വദേശി നല്കിയ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് ആര്. എഫ് നരിമാന് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.
യുഎപിഎയിലെ 15-ാം വകുപ്പ് പ്രകാരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതിനുള്ള നീക്കമായി ഇതിനെ കാണാന്‍ സാധിക്കുമെന്ന് പറഞ്ഞാണ് സ്വര്‍ണകള്ളക്കടത്ത് കേസുകളില്‍ യുഎപിഎ ചുമത്തുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കാമെന്നാണ് സുപ്രിംകോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.