പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടി ; കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ഹര്‍ജി തള്ളി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രിംകോടതി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിക്കാനാകില്ലെന്നും സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസ് ജെബി പര്‍ഡിവാലയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ഏതെങ്കിലും വസ്തുനിഷ്ഠമായ സാഹചര്യത്തിലുള്ളതല്ലാത്ത, ഏതെങ്കിലും പ്രത്യേക കേസിന്റെ പശ്ചാത്തലത്തിലുള്ളതല്ലാത്ത ഈ ഹര്‍ജി ഫയലില്‍ സ്വീകരിക്കാനോ ഇടപെടുന്നതിനോ കോടതി താത്പര്യപ്പെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. മനു അഭിഷേക് സിംഗ്വിയാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയിലെ വാദം. ഇപ്പോള്‍ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഭൂരിപക്ഷത്തിലും പ്രതിപക്ഷ നേതാക്കളാണ് പ്രതികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....