Sunday, April 20, 2025 7:16 am

കെ.ടി ജലീലിന് തിരിച്ചടി ; ലോകായുക്ത ഉത്തരവും ഹൈകോടതി വിധിയും സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവാദമായ ബന്ധു നിയമന കേസില്‍ മുന്‍ മന്ത്രി കെ.ടി ജലീലിന് സുപ്രീംകോടതിയില്‍ തിരിച്ചടി. സംസ്ഥാന ലോകായുക്ത ഉത്തരവും ഹൈകോടതി വിധിയും സ്റ്റേ ചെയ്യണമെന്ന ജലീലിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. അപേക്ഷ സ്വീകരിക്കാതെയുള്ള ബന്ധു നിയമനമാണ് നടന്നിരിക്കുന്നത്. അപേക്ഷ ക്ഷണിക്കാതെയുള്ള ബന്ധു നിയമനം ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാന ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും നിയമനത്തില്‍ സ്വജനപക്ഷപാതമില്ലെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ ജലീല്‍ ചൂണ്ടിക്കാട്ടിയത്. ലോകായുക്ത നടപടിക്രമങ്ങള്‍ പാലിച്ചില്ല. പ്രാഥമിക അന്വേഷണം നടത്താതെയാണ് തനിക്കെതിരായ ലോകായുക്തയുടെ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.

രേഖകളും വസ്തുതകളും ലോകായുക്ത കൃത്യമായി പരിശോധിച്ചില്ല. ലോകായുക്തയുടെ കണ്ടെത്തലിനെ ഹൈകോടതി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ലോകായുക്ത റിപ്പോര്‍ട്ടും ഹൈകോടതി വിധിയും റദ്ദാക്കണമെന്നുമാണ് അപ്പീലില്‍ ജലീല്‍ ആവശ്യപ്പെട്ടത്.

ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് സംസ്ഥാന ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്ത കണ്ടെത്തല്‍ ഹൈകോടതി പിന്നീട് ശരിവെക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിസ്ഥാനം കെ.ടി ജലീല്‍ രാജിവെച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ കടലിൽ വീണു മരിച്ചു

0
കയ്പമംഗലം : കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ...

സുപ്രീംകോടതിക്കെതിരായ രൂക്ഷപരാമര്‍ശം : എംപി നിഷികാന്ത് ദുബെയെ തള്ളി ബിജെപി

0
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി...

പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു. കെന്‍ററക്കി ഫ്രൈഡ്...

തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു

0
തൃശൂർ : തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ്...