Wednesday, May 1, 2024 7:20 pm

ടോൾ സമരം പിൻവലിച്ചു ; കാരോട്-കഴകൂട്ടം ടോൾ നാട്ടുകാർക്ക് ടോൾ സൗജന്യമാക്കും – മന്ത്രി വി.ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാരോട്-കഴകൂട്ടം ടോൾ പിരിവ്, നാട്ടുകാർക്ക് ടോൾ സൗജന്യമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ടോൾ പിരിവ് കേന്ദ്രത്തിന് 11 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് ഇളവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. കോവളം മുതൽ കാരോട് വരെയുള്ള 21 കിലോമീറ്റർ റോഡ് നിർമാണം പകുതിപോലും പൂർത്തിയാക്കിയിട്ടില്ല.

ടോൾ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകൾ ഇനിയും പരിഹരിച്ചിട്ടില്ല. നിത്യവും യാത്രചെയ്യുന്ന പ്രദേശത്തുള്ളവർക്ക് മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം പണി പൂർത്തിയാക്കാത്ത കഴക്കൂട്ടം-കാരോട് റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിട്ടി മേഖലാ ഓഫീസിന് മുമ്പിൽ ഐഎൻടിയുസി പ്രവർത്തകർ സത്യാഗ്രഹം നടത്തിയിരുന്നു. റോഡ് പണി പൂർത്തിയാക്കാത്ത പാതയിൽ ടോൾ പിരിവ് അനുവദിക്കില്ലയെന്ന് പ്രവർത്തകർ അറിയിക്കുകയും ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടാങ്ങൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയാകുന്നു

0
ചുങ്കപ്പാറ : കോട്ടാങ്ങൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയാകുന്നു....

എ.ഐ.ടി.യു.സി പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

0
പത്തനംതിട്ട: എ.ഐ.ടി.യു.സി പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് ദിന റാലിയും...

രാജ്യത്ത് കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ അധികാരവർഗം തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് സി.ഐ.ടി.യു

0
റാന്നി: രാജ്യത്ത് കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ അധികാരവർഗം തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ...

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം ; നിർദേശവുമായി തെരഞ്ഞെടുപ്പ്...

0
ന്യൂഡൽഹി: വോട്ടിങ് മെഷിനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് ( എസ്എൽയു)...