Monday, May 20, 2024 11:52 am

500 സർക്കാർ സേവനം ഇനി ഒറ്റ വെബ്‌സൈറ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകളിൽ ലഭിച്ചിരുന്ന ഓൺലൈൻ സേവനങ്ങൾ ഇനി ഒറ്റ വെബ്‌സൈറ്റിൽ. ഇ സേവനം (www.services.kerala.gov.in) എന്ന കേന്ദ്രീകൃത സർവീസ് പോർട്ടലിനാണ്‌ സംസ്ഥാന ഐടി മിഷൻ രൂപം നൽകിയത്. അഞ്ഞൂറിലധികം സേവനം ഇതുവഴി ലഭിക്കും.എല്ലാ സർക്കാർ സേവനവും ഉൾക്കൊള്ളിച്ച്‌ എം സേവനം മൊബൈൽ ആപ്പും നിർമിച്ചിട്ടുണ്ട്.

ആപ്‌ ആൻഡ്രോയിഡ്, ഐഒഎസ്‌ പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കും. ആദ്യഘട്ടമായി നാനൂറ്റമ്പതിലധികം സേവനങ്ങളാണ്‌ ലഭ്യമാക്കിയിട്ടുള്ളത്‌. കേന്ദ്രീകൃത പോർട്ടലിന്റെയും മൊബൈൽ ആപ്പിന്റെയും ഉദ്‌ഘാടനം വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.വകുപ്പ്‌, ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ സേവനങ്ങൾ രണ്ടായി തിരിച്ചാണ് പോർട്ടലിൽ ഉൾ പ്പെടുത്തിയിട്ടുള്ളത്.

സേവനങ്ങൾ വേഗത്തിൽ തിരയാനും കണ്ടെത്താനും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ, വിദ്യാർഥികൾ, സ്ത്രീകളും കുട്ടികളും, യുവജനങ്ങൾ ആൻഡ്‌ നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ ആൻഡ്‌ പെൻഷനേഴ്‌സ്, പൊതു ഉപയോഗ സേവനങ്ങൾ, മറ്റു സേവനങ്ങൾ എന്നിങ്ങനെ ഒമ്പതായി തിരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സേവനങ്ങൾ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്.

സർക്കാരിന്റെ വെബ്‌ പോർട്ടലായ www.kerala.gov.in ഉം നവീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന ഓൺലൈൻ സേവനങ്ങളുടെ സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്ന സർവീസ്‌ ഡാഷ്‌ബോർഡും (dashboard.kerala.gov.in) വികസിപ്പിച്ചു. ഇതുവഴി ഓരോ വകുപ്പിന്റെയും സേവനവിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും. വകുപ്പുകൾ പുറപ്പെടുവിക്കുന്ന സർക്കുലർ, ഓർഡർ, അറിയിപ്പ്‌, വിജ്ഞാപനം, ടെൻഡർ എന്നിവ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഡോക്യുമെന്റ്‌ റെപ്പോസിറ്ററി പോർട്ടലും വികസിപ്പിച്ചിട്ടുണ്ട്.

ഐടി മിഷൻ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ്‌ പദ്ധതി ആരംഭിച്ചത്. സി–ഡിറ്റിന്റെ നേതൃത്വത്തിലാണ്‌ സേവന പോർട്ടൽ ഡിസൈൻ ചെയ്തത്. സംസ്ഥാന എൻഐസിയാണ്‌ എം- സേവനം മൊബൈൽ ആപ് തയ്യാറാക്കിയത്‌.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പറക്കോട് തെക്ക് ദേവീവിലാസം എൻ.എസ്.എസ് കരയോഗം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ...

0
പറക്കോട് : പറക്കോട് തെക്ക് ദേവീവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,...

മഹാരാഷ്ട്രയിൽ വോട്ടിങ് മെഷീനിൽ മാലയിട്ട് സ്ഥാനാർഥി

0
മുംബൈ: വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടിങ് മെഷീനിൽ മാലയിട്ട് സ്ഥാനാർഥി. മഹാരാഷ്ട്രയിലെ...

ബെംഗളൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട ; നടിമാരും മോഡലുകളും ടെക്കികളും ഉള്‍പ്പെടെ കസ്റ്റഡിയില്‍

0
ബെംഗളൂരു: നഗരത്തിലെ റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു....

ബ്ളൂപ്രിന്റ് തയ്യാറാവുന്നു , നടക്കാൻ പോകുന്നത് വലിയ സംഭവം ; പുതിയ പദ്ധതികളുമായി മോദി

0
ഡൽഹി: ഇത് ഇന്ത്യയുടെ സമയമാണെന്നും അത് പാഴാക്കാൻ പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി....