മോൻസൺ മാവുങ്കൽ വിഷയം ; നിയമോപദേശം തേടി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോൻസൺ മാവുങ്കൽ വിഷയത്തിൽ നിയമോപദേശം തേടി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകുന്നതിനെ കുറിച്ചാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിയമോപദേശം തേടിയത്. കൊച്ചിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നാണ് കെ.സുധാകരൻ നിയമോപദേശം തേടിയത്.

വ്യാജ ചികിത്സ നൽകിയതിൽ കേസ് നൽകണമോയെന്ന കാര്യം ആലോചനയിൽ. മോൻസൺ തന്റെ പേര് ദുരുപയോഗം ചെയ്‌ത്‌ പണം തട്ടിയോ എന്ന് പരിശോധിക്കും. ഇതിന് പുറമേ തന്റെ പേര് പരാമർശിച്ചതിന് പരാതിക്കാരനായ അനൂപിന് എതിരെ മാനനഷ്ടത്തിനും പരാതി നൽകും. ഒരാഴ്ച്ചയ്ക്കകം നടപടിയുണ്ടാവുമെന്നാണ് സൂചന. കേസിന്റെ പുരോഗതി വിലയിരുത്തി പരാതി നൽകിയാൽ മതിയെന്നാണ് നിയമോപദേശം.

അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയും കേസ് നൽകിയേക്കും. ഇത് സംബന്ധിച്ച് സുധാകരൻ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്. മോൻസൺ മാവുങ്കലിനെതിരായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇയാൾക്ക് സുധാകരനുമായുള്ള ബന്ധത്തെ സാധൂകരിക്കുന്ന ചിത്രങ്ങളും ഓഡിയോക്ലിപ്പും പുറത്ത് വന്നിരുന്നു. എന്നാൽ മോൻസണുമായി തനിക്ക് പണമിടപാട് ബന്ധമില്ലെന്നും ചികിത്സാർത്ഥം മോൻസണെ കണ്ടിട്ടുണ്ടെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...