ന്യൂഡല്‍ഹി : കേരള പ്രവാസി അസോസിയേഷന്‍റെ ഹര്‍ജിയില്‍ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാന്‍ അവസരണം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്ക് ഒപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.
ഏറെക്കാലമായി ചര്‍ച്ചകളിലുള്ള പ്രവാസി വോട്ടുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് തെരെഞ്ഞെടുപ്പുകളില്‍ ബൂത്തുകളിലെത്താതെ വോട്ട് ചെയ്യാന്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലും സുപ്രീംകോടതി കേന്ദ്രത്തിനോടും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.





























