തിരുവല്ല : സ്‌കൂട്ടറില്‍ താക്കോല്‍ വെച്ച് ഉടമസ്ഥന്‍ പുറത്തിറങ്ങിയ തക്കത്തില്‍ വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞു. രാമന്‍ചിറ ഫെഡറല്‍ ബാങ്കിന് മുന്നിലാണ് സംഭവമുണ്ടായത്. എസ്ബിഐ ജീവനക്കാരന്റെ സ്‌കൂട്ടറാണ് നഷ്ടപ്പെട്ടത്. പരിശോധനയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായി വ്യക്തമായി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് സംഭവം. ജോലി സംബന്ധമായ യാത്ര കഴിഞ്ഞ് ഇയാള്‍ ഓഫിസിലെത്തി. ഉടന്‍ പുറത്തിറങ്ങേണ്ടതിനാല്‍ താക്കോല്‍ സ്‌കൂട്ടറില്‍ നിന്നെടുത്തില്ല. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മോഷ്ടാക്കള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് കടന്നുകളഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.