പത്തനംതിട്ട : ഭരണകൂടങ്ങളിൽ നിന്നും പട്ടികജാതി വിഭാഗങ്ങൾക്കു നേരെ ഉയന്നു വരുന്ന വെല്ലുവിളികൾ നേരിടുന്നതിന് അധ:സ്ഥിത വിഭാഗങ്ങൾ രാഷ്ട്രീയ ശക്തിയായി മാറണമെന്ന് അഖില കേരള പാണർ സമാജം സംസ്ഥാന പ്രസിഡന്റ് പി.എൻ.സുകുമാരൻ അഭിപ്രായപ്പെട്ടു. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ പട്ടികജാതി സമുദായങ്ങൾ കൂട്ടായി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും അഖില കേരള പാണർ സമാജം പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു മുതിർന്ന സമുദായ സംഘടനാ പ്രവർത്തകരെ ആദരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സമത്വത്തിലേക്കുള്ള വഴി സ്വയം തൊഴിൽ സംരംഭങ്ങളാണെന്നും സർക്കാർ ജോലിയെ മാത്രം ആശ്രയിച്ചിരിക്കാതെ വിദ്യാർത്ഥികളും വീട്ടമ്മമാരും അനുയോജ്യമായ അത്തരം അവസരങ്ങൾ കണ്ടെത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സാമൂഹിക പ്രവർത്തക ഡോ. എം.എസ്.സുനിൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എൻ.ശാന്തകുമാറിന്റെ അദ്ധ്യക്ഷതയിൽ പെൻഷൻ ഭവനിൽ നടന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി മുഖ്യപ്രഭാഷണം നടത്തി. പ്രിയത ഭരതൻ, മുൻ നഗരസഭാ ചെയർമാൻ പി.കെ.ജേക്കബ്, റ്റി.പി. കനകദാസ്, പി.സോമൻ, പൊന്നമ്മ ചാലാപ്പള്ളി, ബിന്ദു വാഴമുട്ടം, കെ.വിശ്വനാഥൻ, സുകുമാരൻ പുലാപ്പറ്റ, ചിത്രാ ഗിരീഷ്, സന്തോഷ് പി.ജി, അജയൻ.റ്റി.കെ, പി.ജി. വാസു, എൻ.സുരേഷ് എന്നിവർ ആശംസകൾ നേർന്നു.
റ്റി.റ്റി.സുശീലൻ ( സെക്രട്ടറി), അശോകൻ.റ്റി.കെ (പ്രസിഡൻ്റ്)
എൻ.ശാന്തകുമാർ ( ട്രഷറർ), വി. രങ്കനാഥൻ ( രക്ഷാധികാരി) എന്നിവർ ഭാരവാഹികളായുള്ള പതിമൂന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു.