കോഴിക്കോട് കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കിൽ കുടുങ്ങി ആംബുലന്‍സുകളിലുണ്ടായിരുന്ന രണ്ടു രോഗികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ദേശീയ പാത നിര്‍മാണം നടക്കുന്നതിനെ തുടര്‍ന്നുള്ള ഗതാഗത ക്രമീകരണത്തെ തുടര്‍ന്ന് കോഴിക്കോട് കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കിൽ കുടുങ്ങി ആംബുലന്‍സുകളിലുണ്ടായിരുന്ന രണ്ടു രോഗികള്‍ക്ക് ഹൃദയാഘാതത്തെതുടര്‍ന്ന് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം. മലപ്പുറം എടരിക്കോട് സ്വദേശിനി സുലേഖ, വള്ളിക്കുന്ന് കോട്ടാശ്ശേരി സ്വദേശി ഷജിൽ കുമാര്‍ എന്നിവരാണ് ആംബുലന്‍സിനുള്ളിൽ വെച്ച് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനിടെ കാക്കഞ്ചേരിയിലെ ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു. ബ്ലോക്കിൽ അരമണിക്കൂറോളം കുടുങ്ങിയതിനിടയിലാണ് ഇരുവര്‍ക്കും ഹൃദയാഘാതമുണ്ടായത്.

കോട്ടയ്ക്കലിൽ നിന്ന് വൈകിട്ട് ആറോടെയാണ് കോഴിക്കോട് ഇഖ്റയിലേക്ക് പുറപ്പെട്ടത്. ഏഴേ കാലോടെയാണ് കാക്കഞ്ചേരിയിൽ എത്തിയത്. കോട്ടയ്ക്കലിൽ നിന്ന് ആംബുലന്‍സിന് 45 മിനുട്ടിൽ കോഴിക്കോട് എത്തേണ്ടതാണ്. എന്നാൽ കാക്കഞ്ചേരിയിൽ അരമണിക്കൂറോളം ബ്ലോക്കിൽ പെട്ടു. ഇതിനിടെ വാഹനത്തിൽ വെച്ച് രോഗിക്ക് ഹൃദയാഘാതമുണ്ടായി. പിന്നീട് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും റോഡിൽ മറ്റു വാഹനങ്ങളിലുണ്ടായിരുന്നവര്‍ പരമാവധി ശ്രമിച്ചെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കഴിയാത്ത രീതിയിൽ കുടുങ്ങി പോവുകയായിരുന്നുവെന്ന് അൽത്താഫ് പറഞ്ഞു.

ചേളാരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വള്ളിക്കുന്ന് കോട്ടാശ്ശേരി സ്വദേശി ഷജിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കാക്കഞ്ചേരിയിൽ കുടുങ്ങിയതെന്ന് രണ്ടാമത്തെ ആംബുലന്‍സിന്‍റെ ഡ്രൈവര്‍ സാദിഖ് പറഞ്ഞു. സാധാരണ ചേളാരിയിൽ നിന്ന് 20 മിനുട്ടിൽ കോഴിക്കോട് എത്താറുള്ളതാണ്. രാത്രി 7.30ന് രോഗിയെ കയറ്റി 7.35ന് കാക്കഞ്ചേരയിൽ എത്തി. ബ്ലോക്ക് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ട്രാക്ക് മാറി പോവായിരുന്നു. എന്നാൽ, അങ്ങോട്ടും ഇങ്ങോട്ടും പോകാനാകാതെ കുടുങ്ങി. മറ്റു വാഹനങ്ങളിലുള്ളവര്‍ റോഡിലിറങ്ങി വാഹനം മാറ്റാൻ പരമാവധി സഹായിച്ചെങ്കിലും 20 മിനുട്ടോളം ബ്ലോക്കിൽ പെട്ടു. ഇതിനിടെ രോഗിക്ക് ഹൃദയാഘാതമുണ്ടായി. പിന്നീട് അടുത്തുള്ള ക്രസന്‍റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...