പത്തനംതിട്ട : സ്കൂൾ, അംഗൻവാടി പ്രവേശനോത്സവങ്ങള്‍, പരിസ്ഥിതി ദിനാഘോഷം എന്നിവ ഹരിതചട്ടം പാലിച്ച് നടത്തണമെന്ന നിർദ്ദേശവുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. ഇത് സംബന്ധിച്ച് പരിശോധനകൾ നടത്താനും നടപടികൾ സ്വീകരിക്കാനും ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ നിർദ്ദേശം നൽകി. സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ബിന്നുകളും മറ്റ് മാലിന്യ സംസ്കരണ സംവിധാനങ്ങളും പ്രവര്‍ത്തന സജ്ജമാണോയെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള പരിശോധനകൾ നടന്നുവരികയാണ്.
ജില്ലയിലെ എല്ലാ സ്കൂളുകളിലും കംമ്പോസ്റ്റിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി “സ്വന്തം പൂന്തോട്ടം സ്വന്തം കമ്പോസ്റ്റ്” ക്യാമ്പയിൻ പരിപാടി സംഘടിപ്പിക്കാനും ശുചിത്വ മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ശുചിത്വം- മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അതാത് മേഖലകളിൽ ക്ലാസ്സുകളും പരിശോധനകളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : അനൂപ് എസ്. അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി), ജില്ലാ ശുചിത്വ മിഷൻ, പത്തനംതിട്ട. ഫോൺ: 9744324071.